കോഡിയാക് 4 X 4 പുറത്തിറക്കി സ്‌കോഡ

Monday 25 May 2026 12:31 AM IST

കൊച്ചി: പ്രീമിയം ആഡംബരസൗകര്യങ്ങളുമായി കോഡിയാകിന്റെ നവീകരിച്ച പതിപ്പ് സ്‌കോഡ ഓട്ടോ ഇന്ത്യ വിപണിയിലിറക്കി.

150 കിലോവാട്ട് കരുത്തും 320 എൻ.എം ടോർക്കും നൽകുന്ന 2.0 ടി.എസ്.എൽ എൻജിനും സെവൻസ്പീഡ് ഡി.എസ്.ജി ട്രാൻസ്മിഷനും നൂതന ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും വാഹനത്തിലുണ്ട്. , ഉയർന്ന സ്‌പോർട്ടിനസ്, പ്രീമിയം ആഡംബരങ്ങൾ എന്നീ വ്യത്യസ്ത ഉപഭോക്തൃ ആവശ്യങ്ങൾ പരിഗണിച്ചാണ് വാഹനം പുറത്തിറക്കിയത്, സ്‌പോർട്‌ലൈൻ, സെലക്ഷൻ എൽ. ആൻഡ് കെ എന്നീ വകഭേദങ്ങൾ ഒരുക്കിയത്. ആഡംബരം ആഗ്രഹിക്കുന്ന എല്ലാ വിഭാഗങ്ങളിൽപ്പെട്ടവർക്കമുള്ള വകഭേദങ്ങൾ ലഭ്യമാക്കുകയെന്നതാണ് 2026ലെ പതിപ്പിന്റെ ലക്ഷ്യമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആഷിഷ് ഗുപ്ത പറഞ്ഞു.

എക്സ് ഷോറൂം വില

36.99 ലക്ഷം രൂപ മുതൽ