SignIn
Kerala Kaumudi Online
Thursday, 25 April 2024 5.06 PM IST

ഹോളിവുഡിന്റെ 'ഗർജിക്കുന്ന സിംഹം" ആമസോണിന്റെ കൂട്ടിലായപ്പോൾ...

mgm

ഹോളിവുഡിന്റെ സുവർണ കാലത്തെ അടയാളപ്പെടുത്തിയ എം.ജി.എം( മെട്രോ ഗോൾഡ്‌വിൻ മെയർ)​ സ്റ്റുഡിയോ, ആമസോണിന് സ്വന്തമായതോടെ പ്രേക്ഷകർക്ക് ഒ.ടി.ടി പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈമിലൂടെ ലഭിക്കാൻ പോകുന്നത് 4000ലധികം സിനിമകളും 17000ലധികം ടെലിവിഷൻ എപ്പിസോഡുകളുമാണ്. 9 ബില്യൺ ഡോളറിന് (65,000 കോടി രൂപയ്ക്ക് മുകളിൽ) ആമസോൺ പ്രൈം ഈ വൻ നിധിയെ ഏറ്റെടുക്കുന്നത് അമൂല്യമായ ഈ കണ്ടന്റ് ലൈബ്രറി നോട്ടമിട്ടു തന്നെയാണ്. നെറ്റ്ഫ്ലിക്സ്, ഡിസ്‍നി പ്ലസ് തുടങ്ങിയ സ്ട്രീമിംഗ് സർവീസുകളുമായുള്ള മത്സരത്തിൽ ആമസോണിന്റെ തുറുപ്പുചീട്ടാണ് ഇനി എം.ജി.എം.

നിലവിൽ ആമസോൺ പ്രൈമിന് ലോകമെമ്പാടും 200 മില്യൻ വരിക്കാരാണ് ഉള്ളത്. അമേരിക്കയിൽ മാത്രം 147 മില്യൻ. അമേരിക്കയ്ക്ക് പുറത്ത് പ്രൈം അംഗസംഖ്യ വർദ്ധിപ്പിക്കാൻ കൂടുതൽ ഹോളിവുഡ് സിനിമകളും ടെലിവിഷൻ പരമ്പരകളും പ്രേക്ഷരിലേക്ക് എത്തിക്കാൻ കൂടി ലക്ഷ്യമിട്ടാണ് എം.ജി.എമ്മിനെ ഏറ്റെടുക്കുന്നത്.

 എം.ജി.എം - ഹോളിവുഡിന്റെ ഗർജിക്കുന്ന സിംഹം

ഗർജിക്കുന്ന സിംഹം. അങ്ങനെയാണ് ഹോളിവുഡിലെ വിഖ്യാത സ്റ്റുഡിയോ ആയ മെട്രോ ഗോൾഡ്‌വിൻ മെയർ - എം ജി എം - അറിയപ്പെടുന്നത്. 97 വർഷങ്ങൾക്കു മുൻപ് 'സ്വർഗ്ഗത്തേക്കാൾ താരങ്ങൾ ഇവിടെയാണെ'ന്ന (More stars than there are in heaven) പരസ്യവാചകവുമായി തുടക്കമിട്ട എം.ജി.എം പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലെത്തിച്ച സിനിമകളും ടെലിവിഷൻ പരിപാടികളും തുടങ്ങുന്നത് ഗർജിക്കുന്ന സിംഹത്തിന്റെ ദൃശ്യവും ലോഗോയിലൂടെയുമായിരുന്നു. 1924ൽ മാർക്കസ് ലോ, ലൂയി മേയർ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച എം.ജി.എം, ആദ്യ രണ്ടു വർഷത്തിൽ തന്നെ നൂറ് സിനിമകൾ നിർമ്മിച്ച് ശ്രദ്ധ നേടി. ഇതിൽ നിരവധി ഓസ്കറുകൾ വാരിക്കൂട്ടിയ 'ബെൻ ഹർ' സൂപ്പർ ഹിറ്റായി. ജെയിംസ് ബോണ്ട്, പിങ്ക് പാന്തർ, റോക്കി, ഡോക്ടർ ഷിവാഗോ, 2001 സ്പേസ് ഒഡീസ്സി, ലീഗലി ബ്ലോണ്ട് ഉൾപ്പെടെയുള്ള സൂപ്പർ ഹിറ്റ് ചലച്ചിത്ര പരമ്പരകളും എം.ജി.എമ്മിന്റെയാണ്. 1956ലാണ് എം.ജി.എം ടെലിവിഷൻ രംഗത്തേക്ക് കടന്നത്. സ്വയം നിർമ്മിച്ചതും മറ്റ് കമ്പനികളുമായി ചേർന്ന് ഒരുക്കിയതുമടക്കം ആയിരക്കണക്കിന് ടെലിവിഷൻ പരമ്പരകൾ - ഷാർക്ക് ടാങ്ക്, സർവൈവർ, ദി വോയ്‌സ് തുടങ്ങിയ ജനപ്രിയ റിയാലിറ്റി ഷോകളും എം.ജി.എം കൊണ്ടുവന്നതാണ്. ടോം ആൻഡ് ജെറി കാർട്ടൂൺ പരമ്പരയും ഈ ലൈബ്രറിക്ക് സ്വന്തമാണ്. എം.ജി.എമ്മിന് സ്വന്തമായി നാല് ടെലിവിഷൻ ചാനലുകളുമുണ്ട് - ഇതും ഇപ്പോൾ ആമസോണിന്റെ ശക്തികേന്ദ്രങ്ങളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.