SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.48 PM IST

ധനലക്ഷ്മി ബാങ്കിന് 105.09 കോടിയുടെ പ്രവർത്തനലാഭം

dhana

കൊച്ചി: മാർച്ച് 31ന് അവസാനിച്ച 2020-21 സാമ്പത്തികവർഷത്തിൽ ധനലക്ഷ്മി ബാങ്ക് കൈവരിച്ചത് 105.09 കോടി രൂപയുടെ പ്രവർത്തനലാഭം. ഇക്കാലയളവിലെ അറ്റാദായം 37 .19 കോടി രൂപയാണ്. ബാങ്കിന്റെ മൊത്തം ബിസിനസ് 6 .39 ശതമാനം വളർച്ച കൈവരിച്ച് 18,​834 കോടി രൂപയായി. തൊട്ടുമുൻപുള്ള സാമ്പത്തികവർഷത്തിൽ മൊത്തം ബിസിനസ് 17,​703 കോടി രൂപയായിരുന്നു. നിക്ഷേപം 7 .41 ശതമാനം വളർച്ച കൈവരിച്ച് 11,​712 കോടി രൂപയായും
വായ്പ 4 .75 ശതമാനം വർദ്ധിച്ച 7,​122 കോടി രൂപയുമായി. മുൻവർഷത്തെ അപേക്ഷിച്ച് 46.61 ശതമാനം വർദ്ധനവാണ് സ്വർണപ്പണയ വായ്പയിൽ നേടിയത്. പലിശയേതര വരുമാനത്തിലും ഗണ്യമായ വർദ്ധനവ് നേടാൻ ബാങ്കിന്
സാധിച്ചു. നടപ്പുസാമ്പത്തികവർഷത്തിൽ ചെറുകിട വായ്പ, സ്വർണപ്പണയ വായ്പ , കറന്റ്/സേവിംഗ്സ് ബാങ്ക് നിക്ഷേപം, നിഷ്ക്രിയ ആസ്തി തിരിച്ചുപിടിക്കൽ, പലിശയേതര വരുമാന വർദ്ധനവ് എന്നിവയ്ക്കായിരിക്കും ബാങ്ക് കൂടുതൽ ഊന്നൽ നൽകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.