SignIn
Kerala Kaumudi Online
Saturday, 20 April 2024 6.10 AM IST

ഇഫ്‌കോയുടെ നാനോ യൂറിയ ലിക്വിഡ് വിപണിയിൽ

iffco

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക സഹകരണ പ്രസ്ഥാനമായ ഇന്ത്യൻ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോഓപ്പറേറ്റീവ് (ഇഫ്‌കോ) ലോകത്തിലെ ആദ്യത്തെ നാനോ യൂറിയ അവതരിപ്പിച്ചു. 500 മില്ലിലിറ്റർ കുപ്പികളിലാണ് ഇഫ്‌കോയുടെ ദ്രവരൂപത്തിലുള്ള നാനോ യൂറിയ ലിക്വിഡ് എത്തുക. ഒരുചാക്ക് യൂറിയയ്ക്ക് തുല്യമാണ് 500 മില്ലിലിറ്റർ നാനോ യൂറിയ ലിക്വിഡ്.

കൃഷികൾക്ക് സുസ്ഥിരവും സമ്പുഷ്ടവുമായ പോഷണം നൽകുന്നതാണ് യൂറിയ ലിക്വിഡ്. മണ്ണിന്റെയും ജലത്തിന്റെയും വായുവിന്റെയും മലിനീകരണം കുറയ്ക്കുകയും ചെയ്യും. ഭൂഗർഭജലത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാൻ സഹായകുമെന്ന് ഇഫ്‌കോ അധികൃതർ അറയിച്ചു. എട്ടുശതമാനം വിള വർദ്ധനവാണ് നാനോ യൂറിയ ലിക്വിഡ് ഉറപ്പുനൽകുന്നത്.

500 മില്ലിലിറ്റർ ഇഫ്‌കോ നാനോ യൂറിയ ലിക്വിഡിന്റെ വില 240 രൂപയാണ്. ഒരു ചാക്ക് യൂറിയയുടെ വിലയേക്കാൾ 10 ശതമാനം കുറവാണിത്.

നാനോ യൂറിയ ലിക്വിഡിനെ നാഷണൽ അഗ്രിക്കൾച്ചറൽ റിസർച്ച് സിസ്റ്റത്തിന്റെ ഫെർട്ടിലൈസർ കൺട്രോൾ ഓർഡറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ആത്മനിർഭർ ഭാരത്, ആത്മനിർഭർ കൃഷി എന്നീ ആശയങ്ങൾ ഉൾകൊണ്ടാണ് പുതിയ ഉത്പന്നം വികസിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, IFCO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.