കൊച്ചി: നാവികർക്ക് ആയാസരഹിതമായ ബാങ്കിംഗ് സൗകര്യങ്ങൾ ലഭ്യമാക്കാൻ പ്രവാസി സേവിംഗ്സ് അക്കൗണ്ട് ഫെഡറൽ ബാങ്ക് ആരംഭിച്ചു. പ്രവാസി ഇടപാടുകാർക്ക് മികച്ച സേവനം നൽകുകയാണ് ലക്ഷ്യമെന്ന് ഫെഡറൽ ബാങ്ക് അധികൃതർ അറിയിച്ചു.
ലോകത്ത് എവിടെയും ഏതുസമയത്തും ഡിജിറ്റൽ ബാങ്കിംഗ് ഇടപാടുകൾ തടസമില്ലാതെ നടത്താൻ കഴിയുന്നതാണ് അക്കൗണ്ട്. എൻ.ആർ.ഐ., എൻ.ആർ.ഒ എന്നീ വിഭാഗങ്ങളിലെ അക്കൗണ്ടിനൊപ്പം എയർപോർട്ട് സേവനം ലഭിക്കുന്ന പ്രീമിയം ഡെബിറ്റ് കാർഡ്, ഇന്ത്യയിലേയ്ക്ക് പണമയക്കുമ്പോൾ മികച്ച വിനിമയനിരക്ക്, ലിങ്ക് ചെയ്ത സീറോ ബാലൻസ്, എൻ.ആർ.ഒ അക്കൗണ്ട്, മികച്ച ഫിനാൻഷ്യൽ പ്ളാനിംഗ്, വെൽത്ത് മാനേജ്മെന്റ് തുടങ്ങിയ സേവനങ്ങളും ലഭിക്കും.
ഡിജിറ്റൽ സംവിധാനങ്ങളിൽ ഊന്നിയുള്ളതാണ് അക്കൗണ്ടെന്ന് ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു. വളരുന്ന സമുദ്രവ്യവസായ മേഖലയുടെ ഭാഗമായ ഇടപാടുകാർക്ക് നിരവധി സവിശേഷതകളുള്ള അക്കൗണ്ടാണിതെന്ന് അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |