മുംബയ്: തുടർച്ചയായ നെഗറ്റീവ് സംഭവവികാസങ്ങൾക്ക് ശേഷം ക്രിപ്റ്റോ കറൻസി വിപണി ഇന്നലെ നേരിയ നേട്ടമുണ്ടാക്കി. ഏതാനും ആഴ്ചകൾക്ക് മുമ്പുള്ള സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ ചാഞ്ചാട്ടം ഗണ്യമായി കുറഞ്ഞതായാണ് വിലയിരുത്തൽ. ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള നിരവധി ക്രിപ്റ്റോകറൻസികളുടെ മൂല്യത്തിൽ ഇടിവുണ്ടായി. ക്രിപ്റ്റോകറൻസിയുമായുള്ള ബന്ധം വേർപെടുത്തുന്നതിനെക്കുറിച്ച് സൂചന നൽകിയ ടെസ്ല സി.ഇ.ഒ ഇലോൺ മസ്ക്കിന്റെ തുടർച്ചയായ ട്വീറ്റുകൾക്ക് ശേഷം ലോകത്തിലെ ഏറ്റവും ജനപ്രിയ ക്രിപ്റ്റോകറൻസി ഇന്നലെ തുടക്കത്തിൽ മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |