വാഷിംഗ്ടൺ: ലോകത്തെ അതിസമ്പന്നന്മാരിൽ പലരും ആദായനികുതി അടയ്ക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ. അതിസമ്പന്നരുടെ പട്ടികയിൽ മുമ്പന്മാരായ ആമസോൺ മേധാവി ജെഫ് ബെസോസ്, സ്പേസ് എക്സ് ഉടമ ഇലോൺ മസ്ക്, നിക്ഷേപ സ്ഥാപനം ബെർക്ഷെയർ ഹാത്വേ ചെയർമാൻ വാറൻ ബഫറ്റ് എന്നിവരുൾപ്പടെ പലവർഷങ്ങളിൽ നികുതിയൊടുക്കാതെ ഒഴിഞ്ഞുമാറി നടക്കുകയാണെന്ന് ഓൺലൈൻ മാധ്യമമായ 'പ്രോപബ്ലിക' പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ജീവകാരുണ്യരംഗത്തെ വലിയ പേരായ ജോർജ് സോറോസ്, ബ്ലൂം ബർഗ് സ്ഥാപകൻ മൈക്കൽ ബ്ലൂംബർഗ്, നിക്ഷേപകൻ കാൾ ഇകാഹൻ തുടങ്ങിയവരും പട്ടികയിലുണ്ട്.
ബെസോസ് 2007, 2011 വർഷങ്ങളിൽ ആദായ നികുതി ഒടുക്കിയിട്ടില്ല. 2007ൽ തന്നെ ശതകോടീശ്വരന്മാരുടെ പട്ടികയിലാണ് ബെസോസ്. 2011ൽ 1800 കോടി ഡോളർ ആസ്തിയുണ്ടായിട്ടും ആദായ നികുതി മാത്രം അടച്ചില്ല. കഴിഞ്ഞ വർഷം ബെസോസിന്റെ ആസ്തി 20,000 കോടി ഡോളറിനു മുകളിലാണ് (14,59,430 കോടി രൂപ).
ഇലോൺ മസ്ക് 2018ൽ തീരെ നികുതി അടച്ചിട്ടില്ല. ബെസോസ്- ബഫറ്റ്- മസ്ക് ത്രയം 204-18 വർഷങ്ങളിൽ നൽകേണ്ടതിന്റെ 3.4 ശതമാനം മാത്രം നൽകിയവരാണ്. അമേരിക്കയിലെ ഇന്റേണൽ റവന്യൂ സർവീസ് വിഭാഗത്തിൽ നിന്ന് രേഖകൾ ചോർന്നാണ് ആദായ നികുതി കണക്കുകൾ പുറത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |