കൊച്ചി: ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി നിംസ് മെഡിസിറ്റിയും കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര യൂണിറ്റും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നെയ്യാറ്റിൻകര എം.എൽ.എ കെ.ആൻസലൻ ഉദ്ഘാടനം ചെയ്തു. 2007 ൽ അത്യാധുനിക സൗകര്യങ്ങളോട് ആരംഭിച്ച നിംസ് ബ്ലഡ് ബാങ്ക് 2010 ൽ കംപോണന്റ് സെപറേഷൻ യൂണിറ്റ് തുടങ്ങുകയും 2013 ൽ തെക്കൻ കേരളത്തിലെ ആദ്യ ലൂക്കോ റിഡക്ഷൻ സൗകര്യമുള്ള ബ്ലഡ് ബാങ്ക് എന്ന ഖ്യാതിയും നേടുകയുംചെയ്തു. മൂന്ന് പതിറ്റാണ്ടോളം രക്തദാനത്തിനായി ജീവിതം മാറ്റിവച്ച ബൈജു നെല്ലിമൂടിന്റെ സ്മരണാർത്ഥം നിംസ് ബ്ലഡ് ബാങ്ക് നാടിന് സമർപ്പിക്കുന്നതായി എം.എൽ .എ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. നിംസ് മെഡിസിറ്റി എം.ഡി എം .എസ് ഫൈസൽ ഖാൻ അദ്ധ്യക്ഷത വഹിച്ച ക്യാമ്പിൽ നെയ്യാറ്റിൻകര എ.ടി.ഒ മുഹമ്മദ് ബഷീർ ആദ്യ രക്തദാനം നടത്തി. നിംസ് ജനറൽ മാനേജർ ഡോ കെ.എ.സജു , പാത്തോളജിസ്റ്റ് ഡോ.വിനുകുമാർ , നിംസ് ലാബ് ഇൻ ചാർജ് സുബിൻ, രക്തദാനസേന കോ-ഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത്, ജനറൽ സി.ഐ.സതീഷ് കുമാർ, ഡോ. വിനു കുമാർ, എൻ.എസ്.വിനോദ് ,ജിജോ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |