SignIn
Kerala Kaumudi Online
Friday, 19 April 2024 3.46 AM IST

'അതുല്യം ഗ്രോവർ കോഴിത്തീറ്റ' വിപണിയിലേക്ക്

fg

തിരുവനന്തപുരം: സംസ്ഥാനത്തെ കോഴി കർഷകരെ സഹായിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സിന്റെ 'അതുല്യം ഗ്രോവർ കോഴിത്തീറ്റ' വിപണിയിലെത്തി . എട്ട് മുതൽ 20 ആഴ്ച വരെ പ്രായമുള്ള മുട്ടക്കോഴികൾക്കുള്ള തീറ്റയായ 'അതുല്യം ഗ്രോവർ കോഴിത്തീറ്റ' മന്ത്രി ജെ.ചിഞ്ചുറാണി പുറത്തിറക്കി. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കേരള ഫീഡ്സ് ബ്രാൻഡ് അംബാസഡർ ചലച്ചിത്രതാരം ജയറാം ഓൺലൈനായി പങ്കെടുത്തു. കേരളത്തിൽ അത്യുൽപ്പാദന ശേഷിയുള്ള ആരോഗ്യമുള്ള കോഴിക്കുഞ്ഞുങ്ങളെ വളർത്തിയെടുത്ത് മുട്ട ഉത്പ്പാദനത്തിൽ സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കോഴിത്തീറ്റയുടെ വിലവർദ്ധനവിനാൽ പരിഭ്രാന്തരായ കോഴികർഷകരെ സഹായിക്കാനാണ് കിലോയ്ക്ക് നാൽപതുരൂപ ഉദ്പ്പാദന ചെലവ് വരുന്ന അതുല്യം ഗ്രോവർ കോഴിത്തീറ്റ വിലകുറച്ച് നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.കേരള ഫീഡ്സ് എം.ഡി ഡോ.ബി ശ്രീകുമാർ,അസിസ്റ്റന്റ് ജനറൽ മാനേജർ ഉഷ പദ്മനാഭൻ എന്നിവർ പങ്കെടുത്തു.

കോഴികർഷകർക്ക് ഗുണമേൻമയുള്ള കോഴിത്തീറ്റ ലഭ്യമാക്കുന്നതിനാണ് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് പുതിയ കോഴിത്തീറ്റ വിപണിയിലെത്തിക്കുന്നത്. കോഴിത്തീറ്റ ഉത്പ്പാദിപ്പിക്കുന്നതിനുള്ള പ്രധാന അസംസ്‌കൃത വസ്തുവായ സോയാബീൻ കേരളത്തിൽ സോയാബീൻ കൃഷി ചെയ്യുന്നില്ല. അത് തീറ്റയുടെ വിലവർദ്ധനവിനു കാരണമായി മാറുന്നു. കൃഷി വകുപ്പുമായി സഹകരിച്ച് സോയാബീൻ കേരളത്തിൽ കൃഷിചെയ്യും. മന്ത്രി പറഞ്ഞു. പശുക്കളുടെ പ്രത്യുൽപ്പാദന ശേഷി സംബന്ധമായ പ്രശ്നമായിരുന്നു ക്ഷീര കർഷകനായ താൻ നേരിട്ട വെല്ലുവിളിയെന്നും കഴിഞ്ഞ രണ്ടര വർഷമായി കേരള ഫീഡ്സ് കാലിത്തീറ്റകൾ ഉപയോഗിച്ചതോടെ ഇക്കാര്യത്തിൽ നൂറു ശതമാനം വിജയം നേടാനായതായും ജയറാം പറഞ്ഞു. വിവിധ പ്രായത്തിൽ മുട്ടക്കോഴികൾക്ക് ആവശ്യമായ പോഷകങ്ങൾ സമന്വയിപ്പിച്ച് നിർമ്മിച്ചിട്ടുള്ളതാണ് അതുല്യം കോഴിത്തീറ്റകൾ. മുട്ടക്കോഴികൾക്ക് ആവശ്യമായ മാംസ്യം,ഊർജം,കൊഴുപ്പ്,അമിനോ ആസിഡുകൾ,ജീവകങ്ങൾ, ധാതുക്കൾ എന്നിവ സമീകൃതമായ അളവിൽ ചേർത്തിട്ടുള്ളതിനാൽ ശരിയായ മുട്ട ഉത്പ്പാദനവും മുട്ടയുടെ ഗുണമേന്മയും മുട്ടക്കോഴികളുടെ ആരോഗ്യവും നിലനിർത്താൻ സഹായിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.