വാഷിംഗ്ടൺ: പ്രമുഖ ജോബ് സെർച്ച് വെബ്സൈറ്റായ ഗ്ലാസ്ഡോർ തയാറാക്കിയ ലോകത്തിലെ മികച്ച 100 ചീഫ് എക്സിക്യൂട്ടിവ് ഓഫീസർമാരുടെ പട്ടികയിൽ നിന്ന് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് പുറത്ത്. 2013ന് ശേഷം ഇതാദ്യമായാണ് അദ്ദേഹം പട്ടികയിൽ ഇടംപിടിക്കാതെ പോകുന്നത്. അതാത് സ്ഥാപനങ്ങളുടെ തൊഴിലാളികൾ നൽകുന്ന റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് സി.ഇ.ഒ പട്ടിക തയാറാക്കുന്നത്. ഗ്ലാസ്ഡോർ ഫേസ്ബുക്ക് ജീവനക്കാർക്കിടയിൽ നടത്തിയ സർവേ പ്രകാരം മാർക്ക് സുക്കർബർഗിന്റെ റേറ്റിംഗ് 2019 ലെ 94 ൽ നിന്ന് 2021 ആയപ്പോൾ 89 ശതമാനമായി കുറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം പട്ടിക തയാറാക്കിയിരുന്നില്ല.
2013 ൽ ഗ്ലാസ്ഡോർ ആദ്യമായി പട്ടിക തയാറാക്കിയപ്പോൾ 99 ശതമാനം റേറ്റിംഗുമായി സുക്കർബർഗ് ആയിരുന്നു മുന്നിൽ. 1000 ജീവനക്കാരിൽ കൂടുതലുള്ള സ്ഥാപനങ്ങളുടെ സി.ഇ.ഒമാരിൽ ബോസ്റ്റണ്‍ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ റിച്ച് ലെസ്സർ ആണ് ഒന്നാമത്. അഡോബ് സി.ഇ.ഒ ശന്തനു നാരായൺ, എം.ഡി ആൻഡേഴ്സൺ, കാൻസർ സെന്റേഴ്സിന്റെ പീറ്റർ പിസ്റ്റേഴ്സ്, സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ ഗാരി സി കെല്ലി, വിസയുടെ ആൽഫ്രഡ് എഫ് കെല്ലി ജൂനിയർ, മൈക്രോസോഫ്ടിന്റെ മുൻ സി.ഇ.ഒ സത്യ നദെല്ല തുടങ്ങിയവരാണ് ആറു വരെയുള്ള സ്ഥാനങ്ങളിൽ. യു.എസ്, കാനഡ, യു.കെ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളെയാണ് സാധാരണ ഗ്ലാസ്ഡോർ സർവേയിൽ ഉൾപ്പെടുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |