SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.06 PM IST

തുണിക്കടകൾ എല്ലാദിവസവും തുറക്കാൻ അനുവദിക്കണം: ടി.എസ്. പട്ടാഭിരാമൻ

fg

കൊച്ചി: കടകളുടെ വലുപ്പം അനുസരിച്ച് ഒരേസമയം ഉൾക്കൊള്ളാൻ കഴിയുന്ന ഉപഭോക്താക്കളെ അനുവദിച്ചുകൊണ്ട്, കൊവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച്, ആഴ്ചയിൽ എല്ലാദിവസവും തുറന്നുപ്രവർത്തിക്കുന്ന അവശ്യസ്ഥാപനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി ടെക്‌സ്റ്റൈൽ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്ന് കല്യാൺ സിൽക്സ് ചെയർമാനും കേരള ടെക്‌സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റുമായ ടി.എസ്. പട്ടാഭിരാമൻ സർക്കാരിനോട് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കൊവിഡ് മൂന്നാംതരംഗത്തിന്റെ സാദ്ധ്യതാമുന്നറിയിപ്പുകൾ വന്നുകൊണ്ടിരിക്കെ, എല്ലാവർക്കും എത്രയുംപെട്ടെന്ന് വാക്സിൻ ഉറപ്പാക്കുക, രണ്ട് ലോക്ക്‌ഡൗൺ കാലത്തും ഉപജീവനം പൂർണമായും നഷ്ടപ്പെട്ടവരെന്ന പ്രഥമപരിഗണന നൽകി, വ്യാപാരികളെയും ജീവനക്കാരെയും വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രസ്താവനയിൽ ഉന്നയിച്ചു. ലോക്ക്‌ഡൗൺ മുതലെടുത്ത്, ഓൺലൈൻ കുത്തകകൾ വളരുകയാണെന്നും സാമ്പത്തികബാദ്ധ്യതകൾമൂലം പല വ്യാപാരികളും ആത്മഹത്യയുടെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.