കോലഞ്ചേരി: ബി.ടെക്ക് പഠനത്തിനായി കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജിൽ എത്തുന്ന മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലെ നൂറ് വിദ്യാർത്ഥികൾക്ക് സ്പോൺസർഷിപ്പ് വാഗ്ദാനം. യു.എസ്.എ, കാനഡ, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇതിനു പിന്നിൽ. പ്ളസ് ടു പരീക്ഷകളിൽ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിൽ 85 ശതമാനം മാർക്കിന് മുകളിൽ ലഭിച്ചവരും, കുടുംബവാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയുള്ളവർക്കുമാണ് സ്പോൺസർഷിപ്പ് ലഭിക്കുക.
2002 ൽ ആരംഭിച്ച കോളേജിൽ ബി.ടെക്, എം.ടെക്, എം.ബി.എ, എം.സി.എ, പിഎച്ച്.ഡി കോഴ്സുകളാണുള്ളത്. 2013 ൽ എൻ.ബി.എയും 2015 ൽ നാക്ക് അക്രഡിറ്റേഷനും ലഭിച്ച കോളേജിൽ ഉന്നത വിജയശതമാനവും, മികച്ച പ്ളേസ്മെന്റുമാണ് ഉള്ളത്. എ.ഐ, ഇന്റർനെറ്റ് ഒഫ് തിംഗ്സ്, ഡാറ്റ സയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ്, സി.എ.ഡി, സിഎ.എം, ഗ്രീൻ ടെക്നോളജി ആൻഡ് സസ്റ്റൈബിലിറ്റി എൻജിനീയറിംഗ്, മെഷീൻ ലേണിംഗ്, ഇലക്ട്രിക്കൽ സിസ്റ്റം ഡിസൈനിംഗ്, അഡ്വാൻസ്ഡ് എംബെഡഡ് സിസ്റ്റം എന്നീ ആഡ് ഓൺ കോഴ്സുകൾക്ക് തീർത്തും സൗജന്യമായി ഇവിടെ പരിശീലനം നൽകുന്നു. പ്ളേസ്മെന്റിനായി പ്രത്യേക പരിശീലനം രണ്ടാം വർഷം മുതൽ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |