മുംബയ്: ചരിത്രനേട്ടത്തിൽ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. എസ്.ബി.ഐ മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതിനെതുടർന്ന് മറ്റ് ധനകാര്യ ഓഹരികളെല്ലാം കുതിച്ചു. രാജ്യത്തെ സമ്പദ്ഘടനയുടെ ഉണർവിന്റെ സൂചനയായി സേവനമേഖലയിലെ പി.എം.ഐ ഉയർന്നതും വിപണിനേട്ടമാക്കി. ഇതുവരെ അറ്റവിൽപനക്കാരായിരുന്ന വിദേശനിക്ഷേപകർ തിരിച്ചെത്തിയതും വിപണിയിൽ ഉണർവുണ്ടാക്കി. സെൻസെക്സ് 546.41 പോയന്റ് ഉയർന്ന് 54,369.77ലും നിഫ്റ്റി 128 പോയന്റ് നേട്ടത്തിൽ 16,258.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
എച്ച്.ഡി.എഫ്.സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഗ്രാസിം, ടൈറ്റാൻ കമ്പനി, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കുകയുംചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |