തിരുവനന്തപുരം: പങ്കജകസ്തൂരി ഹെർബൽസ് തെർമാജെൽ രൂപത്തിലുള്ള ആദ്യത്തെ ആയുർവേദ പെയിൻ റിലീഫ് ക്രീമായ ഓർത്തോഹെർബ് വിപണിയിലിറക്കി. തീവ്രവും വിട്ടുമാറാത്തതുമായ വേദനയ്ക്കും വീക്കത്തിനും ഉപയോഗപ്രദമായ ആന്റി ഇൻഫ്ളമേറ്ററി മരുന്നാണിത്. കഴുത്തുവേദന, നടുവേദന, മുട്ടുവേദന, തോൾവേദന തുടങ്ങിയ വിവിധ സന്ധിവേദനകൾക്കും ഉളുക്കിനും പേശീവേദനയ്ക്കും ഇത് ആശ്വാസം നൽകുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെട്ടു. പങ്കജകസ്തൂരി ആർ ആൻഡ് ഡി ലാബിൽ വർഷങ്ങൾ നീണ്ട ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത ക്രീമിൽ പ്രകൃതിദത്ത ചേരുവകളായ ആവണക്ക്, ആടലോടകം, കൂവളം, കരിംകുറിഞ്ഞി, കുറുന്തോട്ടി, വേപ്പ്, കൊടിത്തൂവ, കുന്നി, പാടത്താളി, കുരുമുളക്, കറുവാപ്പട്ട, ജാതിക്ക, ഗ്രാമ്പൂ, തഴുതാമ, കരിനൊച്ചി, നെല്ലിക്ക, മഞ്ചട്ടി, ഗുഗ്ഗുലു, കൊടുവേലി, വെളിച്ചെണ്ണ, എള്ളെണ്ണ, യൂക്കാലി ഓയിൽ എന്നിവ അടങ്ങിയിട്ടുണ്ട്. 10 ഗ്രാം, 30 ഗ്രാം പാക്കുകളിൽ ലഭ്യമാകുന്ന ക്രീമിന് യഥാക്രമം 45, 130 എന്നിങ്ങനെയാണ് വില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |