മുംബയ്: ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി വിഭാഗത്തിന്റെ തലവനായി മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും യൂബർ മുൻ എക്സിക്യൂട്ടിവുമായ രാജീവ് അഗർവാളിനെ നിയമിച്ചു. പോളിസി തലവനായിരുന്ന അങ്കി ദാസ് വിരമിച്ചതിനുശേഷം കഴിഞ്ഞ ഒരുവർഷമായി ഒഴിഞ്ഞുകിടന്ന സ്ഥാനത്തേക്കാണ് രാജീവ് അഗർവാളിന്റെ നിയമനം. ഉപഭോക്താവിന്റെ സുരക്ഷ, വിവരങ്ങളുടെ സംരക്ഷണവും സ്വകാര്യതയും, ഇ-ഗവേണൻസ് എന്നീ ചുമതലകളാണ് രാജീവിനുള്ളത്. 26 വർഷം ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന വ്യക്തിയാണ് അഗർവാൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |