ചെന്നൈ: രാംകോ സിമന്റ്സിന്റെ പ്ലാന്റിന് തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം. വിരുദുനഗർ, മധുര ജില്ലാ ഭരണകൂടങ്ങളുടെ സി.എസ്.ആർ പുരസ്കാരമാണ് ലഭിച്ചത്. ആർ.ആർ.നഗർ പ്ലാന്റിന്റെ നേതൃത്വത്തിൽ നടത്തിയ സാമൂഹികസേവന പദ്ധതികൾ പരിഗണിച്ചാണ് പുരസ്കാരം. മധുര കളക്ടർ അനീഷ് ശേഖറും വിരുദുനഗർ കളക്ടർ ജെ.മേഘനാഥറെഡ്ഡിയും പുരസ്കാരങ്ങൾ രാംകോ പ്രതിനിധികൾക്ക് കൈമാറി. കൂടാതെ മിഷൻ എനർജി ഫൗണ്ടേഷന്റെ മികച്ച ജലവിനിയോഗ പുരസ്കാരവും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |