SignIn
Kerala Kaumudi Online
Friday, 19 April 2024 1.50 PM IST

ബോബി ചെമ്മണൂർ കുടിവെള്ള പദ്ധതിക്ക് സൗജന്യമായി ഭൂമി

bobby

മണ്ണുത്തി: ഡോ. ബോബി ചെമ്മണൂർ, തൃശൂർ കോർപ്പറേഷനുമായി ചേർന്ന് ആവിഷ്‌കരിക്കുന്ന 'ബോബി ചെമ്മണൂർ കുടിവെള്ള പദ്ധതി"ക്കായി സൗജന്യമായി ഭൂമി കൈമാറി. മണ്ണുത്തിയിലെ ഓക്‌സിജൻ സിറ്റിയുടെ ഭൂമിയിൽ നിന്ന് 30 സെന്റ് കൈമാറുന്നതിന്റെ സമ്മതപത്രം ബോബി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ. ബോബി ചെമ്മണൂർ മേയർ എം.കെ. വർഗീസിന് നൽകി.

ബോബി ഗ്രൂപ്പ് ഒഫ് കമ്പനീസ് മാർക്കറ്റിംഗ് ജനറൽ മാനേജർ സി.പി. അനിൽ, കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, ആരോഗ്യകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, കൗൺസിലർ അഡ്വ. അനീസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു. പ്രതിദിനം 4,000ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, BOBBY CHEMMANUR, DRINKING WATER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.