SignIn
Kerala Kaumudi Online
Friday, 29 March 2024 2.18 PM IST

സപ്ളൈകോ ഓൺലൈൻ വില്പന: തുടക്കം തൃശൂരിൽ

df

കൊച്ചി: സംസ്ഥാനത്തെ 500ലേറെയുള്ള സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലൂടെ ഓൺലൈൻ വില്പനയും ഹോം ഡെലിവറിയും നടത്താൻ തയ്യാറായതായി ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ അലി അസ്ഗർ പാഷ പറഞ്ഞു. ആദ്യഘട്ടം തൃശൂരിലാണ് നടപ്പാക്കുക. രണ്ടാംഘട്ടം എല്ലാ കോർപ്പറേഷൻ ആസ്ഥാനങ്ങളിലെയും സൂപ്പർ മാർക്കറ്റുകളിൽ 2022 ജനുവരി ഒന്നിന് ആരംഭിക്കും. ഫെബ്രുവരി ഒന്നിന് ജില്ലാ ആസ്ഥാനങ്ങളിലെ സൂപ്പർ മാർക്കറ്റുകളിൽ മൂന്നാംഘട്ടവും ആരംഭിക്കും. നാലാംഘട്ടം മാർച്ച് 31ന് എല്ലാ സൂപ്പർ മാർക്കറ്റുകളിലൂടെയും പ്രാവർത്തികമാക്കും.

സൂപ്പർമാർക്കറ്റുകളുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് ഹോം ഡെലിവറി. നാല് കിലോമീറ്ററിനുള്ളിൽ അഞ്ചുകിലോ തൂക്കംവരുന്ന ഒാർഡർ വിതരണം ചെയ്യുന്നതിന് 35 രൂപയാണ് ചുരുങ്ങി​യ നി​രക്ക്. അധിക ദൂരത്തിനും ഭാരത്തിനും അനുസരിച്ച് നിരക്ക് വർദ്ധിക്കും.

കി​ഴി​വുകൾ

 ഓൺലൈൻ ബില്ലിന് 5% കിഴിവ്.

 1000 രൂപയ്ക്കു മുകളി​ൽപർച്ചേസി​ന് : ഒരു കിലോ ശബരി ചക്കി ഫ്രഷ് ഹോൾവീറ്റ് ആട്ട

 2000 രൂപയ്ക്ക് മുകളിൽ : 250 ഗ്രാം ജാർ ശബരി ഗോൾഡ് തേയില

 5000 രൂപയ്ക്ക് മുകളിൽ : ശബരി വെളിച്ചെണ്ണ ഒരു ലിറ്റർ പൗച്ച്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, SUPPLYCO, ONLINE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.