മുംബയ്: വ്യാപരദിനത്തിലുടനീളം നേട്ടത്തിലായിരുന്ന വിപണി ഒടുവിൽ നഷ്ടത്തിൽ ക്ലോസ് ചെയ്തു. റിലയൻസ്, ഇൻഫോസിസ്, ഐ.ടി.സി തുടങ്ങിയ ഓഹരികളിലെ നഷ്ടമാണ് സൂചികകളെ ബാധിച്ചത്. ഒരുവേള സെൻസെക്സ് 58,968 നിലവാരത്തിലെത്തിയെങ്കിലും ദിനവ്യാപാരത്തിലെ ഉയർന്ന നിലവാരത്തിൽനിന്ന് 825 പോയന്റാണ് നഷ്ടമായത്. 323 പോയന്റ് നഷ്ടത്തിൽ 58,341ൽ ക്ലോസ് ചെയ്യുകയുംചെയ്തു. നിഫ്റ്റി 88 പോയന്റ് താഴ്ന്ന് 17,415ലുമെത്തി.
മാരുതി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ 2.5ശതമാനത്തോളം താഴ്ന്നു. ഐ.ടി.സി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, അൾട്രടെക് സിമെന്റ്സ്, എച്ച്.ഡി.എഫ്.സി തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എൻ.ടി.പി.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു.
ബി.എസ്.ഇ സ്മോൾ ക്യാപ് സൂചിക നേട്ടമുണ്ടാക്കിയപ്പോൾ മിഡ് ക്യാപ് സൂചിക നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, ഐ.ടി സൂചിക ഒരുശതമാനത്തോളം നഷ്ടം.നേരിട്ടു. ഓയിൽ ആൻഡ് ഗ്യാസ് സൂചിക 0.8ശതമാനം നേട്ടമുണ്ടാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |