SignIn
Kerala Kaumudi Online
Thursday, 25 April 2024 1.15 PM IST

ടെൽ അവീവ് ചെലവേറിയ നഗരം

df

ടെൽ അവീവ്: ലോകത്തെ ഏറ്റവും ചെലവേറിയ നഗരമായി ഇസ്രായേലിലെ ടെൽ അവീവ്. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ (ഇ.ഐ.യു) ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ജീവിതച്ചെലവിന്റെ കാര്യത്തിൽ ടെൽ അവീവ് ഒന്നാമത് എത്തിയത്. ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിനെയാണ് ഇസ്രായേലി നഗരം പിന്തള്ളിയത്. സിംഗപ്പൂരിനൊപ്പം രണ്ടാം സ്ഥാനത്താണ് പാരീസ് ഇപ്പോൾ. കഴിഞ്ഞ വർഷം പാരീസും സൂറിച്ചുമായിരുന്നു പട്ടികയിൽ ആദ്യം.

ഇസ്രായേൽ കറൻസി ഷെക്കേൽ ഡോളറിനെതിരെ കരുത്താർജിച്ചതും ഉത്പന്നങ്ങളുടെയും ഗതാഗതാഗത മാർഗങ്ങളുടെയും അടക്കം വില ഉയർന്നതുമാണ് ടെൽ അവീവിനെ ആദ്യമായി പട്ടികയിൽ ഒന്നാമത് എത്തിച്ചത്. സൂറിച്ച്, ഹോങ്കോംഗ്, ന്യൂയോർക്ക്, ജനീവ, കോപ്പൻഹേഗൻ, ലോസ് ഏഞ്ചലസ്, ഒസാക്ക എന്നിവയാണ് കോസ്റ്റ് ഒഫ് ലിവിംഗ് ഇൻഡെക്‌സിൽ ആദ്യം ഇടം പിടിച്ച മറ്റുരാജ്യങ്ങൾ യു.എസ് ഡോളറിനെ അടിസ്ഥാനമാക്കി 173 രാജ്യങ്ങളിലെ സാധന-സേവനങ്ങളുടെ വില പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്.

സിറിയയുടെ തലസ്ഥാനമായ ദമാസ്‌കസ് ആണ് ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ നഗരം. കഴിഞ്ഞ വർഷത്തെ സ്ഥാനം ദമാസ്‌കസ് നിലനിറുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എല്ലാ നഗരങ്ങളിലും സാധന- സേവനങ്ങളുടെ വില പ്രാദേശിക കറൻസികളിൽ 3.5 ശതമാനത്തോളം ഉയർന്നെന്ന് ഇ.ഐ.യു വിലയിരുത്തി.

 പട്ടികയിൽ ആദ്യം

സിംഗപ്പൂർ, പാരീസ്, സൂറിച്ച്, ഹോങ്കോംഗ്, ന്യൂയോർക്ക്, ജനീവ, കോപ്പൻഹേഗൻ, ലോസ് ഏഞ്ചലസ്, ഒസാക്ക

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.