കൊച്ചി: കോർപ്പറേറ്റ് മേഖലയിലെ ഏറ്റവും മികച്ച സംരംഭങ്ങൾക്കുള്ള സി.എൽ.ഒ അവാർഡ്സിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന് രണ്ട് പുരസ്കാരങ്ങൾ. ലേണിംഗ് ആൻഡ് ഡെവലപ്മെന്റ് ടീം, ബെസ്റ്റ് സ്കിൽ ഡെവലപ്മെന്റ് ഇനീഷ്യേറ്റീവ് എന്നീ വിഭാഗങ്ങളിലാണ് മണപ്പുറം ഫിനാൻസിന് പുരസ്കാരങ്ങൾ ലഭിച്ചത്. മുംബയിൽ നടന്ന ചടങ്ങിൽ മണപ്പുറം ചീഫ് ലേണിംഗ് ഓഫീസറും വൈസ് പ്രസിഡന്റുമായ ഡോ.രഞ്ജിത്ത് പി.ആർ, അസിസ്റ്റന്റ് ജനറൽ മാനേജർ സതീശൻ രാമനുണ്ണി എന്നിവർ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ ലേണിംഗ് ആൻഡ് ഡെവലപ്മെന്റ് സംരംഭങ്ങൾക്ക് കമ്പനിയുടെ പരിശീലന വിഭാഗമായ മണപ്പുറം സ്കൂൾ ഒഫ് ട്രെയിനിംഗ് ആണ് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |