SignIn
Kerala Kaumudi Online
Friday, 19 April 2024 12.29 AM IST

ഭക്ഷണം ഓർഡർ ചെയ്യാം ഇനി ക്യുവൽ മെനുവിലൂടെ

qwer-menu-logo

 ഹോട്ടലുകൾക്കും ഭക്ഷണപ്രിയർക്കും ഒരുപോലെ നേട്ടം

കൊച്ചി: വിശന്നുപൊരിഞ്ഞ് ഹോട്ടലിൽ ചെന്നിരിക്കുമ്പോൾ വെയിറ്റർ (സപ്ളയർ) വരാൻ വൈകിയാൽ ചിലപ്പോൾ നമുക്ക് ദേഷ്യം വരാറുണ്ട്. ഇനിയതുവേണ്ട. ഹോട്ടലിലെ ടേബിളിൽ വച്ചിട്ടുള്ള ''ക്യുവർ മെനു"" സ്കാൻ ചെയ്‌ത് ഇഷ്‌ടമുള്ള ഭക്ഷണം ഇഷ്‌ടംപോലെ ഓർഡർ ചെയ്യാം. ഓർഡർ ഓൺലൈനായി ഹോട്ടലിന്റെ അടുക്കളയിലെത്തും.

വെയിറ്റർക്കായി കാക്കേണ്ട. സമയവും പാഴാകില്ല. കഴിച്ചുകഴിഞ്ഞ് ബില്ല് ഓൺലൈനായി അടച്ച് കൈകഴുകി സ്ഥലംവിടാം. ഫുൾ കോണ്ടാക്‌ട്‌ലെസ്! പ്രമുഖ ഇ-കൊമേഴ്സ് പ്ളാറ്റ്‌ഫോമായ ഷിപ്‌ജെറ്റാണ് ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ഭക്ഷണപ്രിയർക്കും ഒരുപോലെ നേട്ടമായ 'ക്യുവർ മെനു" എന്ന മൊബൈൽ ഓർഡറിംഗ് ആപ്ളിക്കേഷൻ വികസിപ്പിച്ചത്. ഹോട്ടലിലെത്തുന്ന ഉപഭോക്താക്കളെ അലോസരപ്പെടുത്താതെ, സത്കരിക്കാമെന്നതാണ് ക്യുവർ മെനു ഹോട്ടലുകൾക്ക് നൽകുന്ന നേട്ടം.

ഇതിനായി ഹോട്ടലുകൾക്ക് അധികച്ചെലവുകളില്ല. ക്യുവർമെനു സോഫ്‌റ്റ്‌വെയർ സൗജന്യവുമാണ്. പരമാവധി ഒരു ശതമാനം വരെ ചാർജാണ് ഷിപ്‌ജെറ്റ് ഈടാക്കുക. ബില്ലുകളും ഓർഡറുകളും ക്യുവർ മെനുവിൽ സൂക്ഷിക്കപ്പെടുമെന്നതിനാൽ മാസാവസാനമോ മറ്റോ കണക്കുകൾ കൂട്ടുകയും എളുപ്പമാണ്.

സ്ഥിരം ഉപഭോക്താക്കളുടെ ടേസ്‌റ്റും മനസിലാക്കാൻ കഴിയും. ഉപഭോക്താക്കൾക്കും ഇതുവരെ നൽകിയ ബില്ലുകൾ മാസാവസാനം ഡൗൺലോഡ് ചെയ്‌ത് ചെലവുകൾ മനസിലാക്കാം. ടേക്ക് എവേ സൗകര്യങ്ങൾക്കും ഹോട്ടൽ മുറികളിലെ ഭക്ഷണവിതരണത്തിനും ക്യുവർ മെനു പ്രയോജനപ്പെടുത്താം. സപ്ളയർക്ക് ടിപ് നൽകാനുള്ള ഓപ്‌ഷനുമുണ്ട്.

ഹോട്ടലുകൾക്ക് ഉപഭോക്താക്കൾക്കായുള്ള സ്പെഷ്യൽ ഓഫറുകൾ, ഡിസ്കൗണ്ടുകൾ തുടങ്ങിയവയും ക്യുവർമെനുവിൽ ഉൾപ്പെടുത്താനാകും. നിലവിൽ എറണാകുളത്തെ ഏതാനും ഹോട്ടലുകളിൽ സേവനത്തിന് തുടക്കമായിട്ടുണ്ട്. വൈകാതെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, QWER MENU, SHIPJET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.