തിരുവനന്തപുരം: റംസാന് മുന്നോടിയായി ഇൻഡോ-അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ പുറത്തിറക്കുന്ന ലഘുലേഖയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആർ.പി ഗ്രൂപ്പ് വൈസ് ചെയർമാൻ ഗണേഷ് പിള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു ചടങ്ങിൽ അദ്ധ്യക്ഷനായി. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ പണ്ഡിതസഭ ചെയർമാൻ കണിയാപുരം എ.എം.ബദറുദ്ദീൻ മൗലവി, സെൻട്രൽ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് മാഹിൻ, സിദ്ദിഖ് സജീവ് തുടങ്ങിയവർ സംസാരിച്ചു. റംസാൻ ഒന്നിന് കേരളത്തിലെ മുഴുവൻ പള്ളികളിലും ലഘുലേഖകൾ സൗജന്യമായി വിതരണം ചെയ്യും. പരിശുദ്ധ റംസാൻ സമാധാനത്തിന്റെ സന്ദേശമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പാണക്കാട് സാദിഖലി തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, ജിഫ്രി മുത്തുകോയ തങ്ങൾ, എം.എ യൂസഫലി, ജെ.കെ മേനോൻ, ഡോ.ബി.രവിപിള്ള, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാരായ ജി.ആർ അനിൽ പ്രസാദ്, അഡ്വ. ആന്റണി രാജു, മുൻമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, പാളയം ഡോ. ബി.പി സുഹൈൽ മൗലവി, ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, വിഴിഞ്ഞം സെയിദ് മുസലിയാർ തുടങ്ങിയവർ ലഘു ലേഖയിൽ വിവരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |