ന്യൂഡൽഹി: വൊഡഫോൺ ഐഡിയ ബാങ്ക് ഗാരണ്ടിയായി കേന്ദ്ര സർക്കാരിന് നൽകിയിരുന്ന 15,000 കോടി രൂപ തിരികെ കൊടുത്തു. ടെലികോം രംഗത്ത് കേന്ദ്രം നടപ്പിലാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണിത്. ലൈസൻസ് ഫീസ്, സ്കെപ്ട്രം കുടിശിക തുടങ്ങിയവയിലെ ബാങ്ക് ഗാരണ്ടി തിരികെ കൊടുക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. വൊഡഫോൺ ഐഡിയയ്ക്ക് 2000 കോടി രൂപ ലൈസൻസ് ഫീസ് ഇനത്തിൽ ഈടാക്കിയ ബാങ്ക് ഗാരണ്ടി നേരത്തെ തന്നെ കേന്ദ്രം കമ്പനിക്ക് തിരികെ കൊടുത്തിരുന്നു. ഇപ്പോൾ തിരികെ കൊടുത്ത 15,000 കോടി രൂപ, 2012-16 കാലത്ത് വൊഡഫോണും ഐഡിയയും സ്പെക്ട്രം ലേലത്തിന് മുൻപ് കേന്ദ്രത്തിന് നൽകിയ ബാങ്ക് ഗാരണ്ടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |