കൊച്ചി: വിവരാവകാശ കൗൺസിലും കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും സംയുക്തമായി നൽകുന്ന 2021 - 22 വർഷത്തെ മികച്ച ഉപഭോക്തൃ സേവന പുരസ്കാരത്തിന് ബീക്രാഫ്ട് ഹണി ആൻഡ് സ്പൈസസ് മാനേജിംഗ് ഡയറക്ടർ ഉസ്മാൻ മദാരി അർഹനായി. തൃശ്ശൂരിൽ നടന്ന ചടങ്ങിൽ എൻ.ടി പ്രതാപൻ എം.പി പുരസ്കാരം സമ്മാനിച്ചു. മേയർ എം.കെ വർഗീസ് ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചു.
ബീക്രാഫ്റ്റ് എന്ന ബ്രാൻഡിലൂടെ ഇന്ത്യയിലുടനീളം തേൻവിപണനം നടത്തുന്ന ഉസ്മാൻ നേരത്തെ തന്നെ സംരംഭകർക്കിടയിൽ ശ്രദ്ധേയനാണ്. കേരളത്തിൽ ഏഴ് ഷോറൂമുകൾ ബീക്രാഫ്ടിന്റേതായി നിലവിൽ പ്രവത്തിക്കുന്നുണ്ട്. കൂടാതെ തേനിനെക്കുറിച്ചും തേനീച്ചയെക്കുറിച്ചും പഠിക്കാനായി ഒരു ഹണി മ്യൂസിയവും വയനാട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |