തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്ലെയിൻസ്പീക്ക്, ബംഗളൂരു ആഡ് ക്ലബിന്റെ അഞ്ച് ബിഗ്ബാംഗ് അവാർഡുകൾ സ്വന്തമാക്കി. സാരഥിക്കുവേണ്ടി തയാറാക്കിയ ഡിജിറ്റൽ വീഡിയോയ്ക്ക് സ്വർണം, ക്വിക്കറിന് വേണ്ടി ചെയ്ത പോസ്റ്റിന് വെള്ളി, സാരഥിയുടെ ഡിജിറ്റൽ വീഡിയോ, ക്വിക്കറിന്റെ സോഷ്യൽവീഡിയോ പോസ്റ്റ്, ഫൺസ്റ്റിക്കിന്റെ ടിവി പരസ്യം എന്നിവയ്ക്ക് വെങ്കലം എന്നിങ്ങനെയാണ് അവാർഡുകൾ. അതിജീവനത്തിന്റെ നാളുകളിൽ പുതിയ മേഖലകളിലേക്കുള്ള വളർച്ചയ്ക്ക് ഉത്തേജനമാണ് അവാർഡുകളെന്ന് പ്ലെയിൻസ്പീക്ക് മാനേജിംഗ് ഡയറക്ടർ ലാജ് സലാം, ഡയറക്ടർ പ്രവീൺരാജ് എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |