മുംബയ്: കഴിഞ്ഞ സാമ്പത്തികവർഷം അവസാന പാദത്തിൽ ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ അറ്റാദായത്തിൽ നേരിയ ഇടിവ്. 491 കോടി രൂപയാണ് ജനുവരി-മാർച്ച് പാദത്തിലെ കമ്പനിയുടെ അറ്റാദായം. മുൻവർഷം ഇക്കാലയളവിൽ 529 കോടി രൂപയുടെ അറ്റാദായമാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. 7 ശതമാനത്തിന്റെ ഇടിവാണ് അറ്റാദായത്തിൽ ഉണ്ടായത്. ടാറ്റയുടെ കീഴിലുള്ള സ്ഥാപനം ജനുവരി-മാർച്ച് കാലയളവിൽ 618 കോടി രൂപയോളം ലാഭം നേടുമെന്നായിരുന്നു പ്രവചനങ്ങൾ. ഭാഗികമായ ലോക്ക്ഡൗണുകൾ, സ്വർണവിലയിലെ ചാഞ്ചാട്ടം, യുക്രെയിൻ-റഷ്യ യുദ്ധം തുടങ്ങിയ സാഹചര്യങ്ങൾക്കിടയിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായെന്ന് ടൈറ്റൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |