SignIn
Kerala Kaumudi Online
Thursday, 25 April 2024 4.41 AM IST

സിംഗപ്പൂർ വിദ്യാഭ്യാസ കമ്പനിയെ ഏറ്റെടുത്ത് ബൈജൂസ്

df

ബംഗളൂരു: സിംഗപ്പൂരിലെ എക്സിക്യൂട്ടീവ് വിദ്യാഭ്യാസ സ്ഥാപനമായ നോർത്ത് വെസ്റ്റ് എക്സിക്യൂട്ടീവ് എഡ്യുക്കേഷനെ ഏറ്റെടുത്ത് ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള ഗ്രേറ്റ് ലേണിംഗ്. ഏകദേശം 100 മില്യൺ ഡോളറിനാണ് പുതിയ ഏറ്റെടുക്കൽ. കഴിഞ്ഞ വർഷം ജൂലായിലാണ് 600 മില്യൺ ഡോളറിന്റെ ഇടപാടിൽ ഗ്രേറ്റ് ലേണിംഗിനെ ബൈജൂസ് സ്വന്തമാക്കിയത്. ഇതിനുശേഷമുള്ള എക്‌സിക്യൂട്ടീവ് വിദ്യാഭ്യാസ മേഖലയിൽ ബംഗളൂരു ആസ്ഥാനമായുള്ള ബൈജൂസിന്റെ പുതിയ നിക്ഷേപമാണിത്.

2015ൽ സ്ഥാപിതമായ നോർത്ത് വെസ്റ്റ് എക്സിക്യൂട്ടീവ് എഡ്യുക്കേഷൻ മാനേജ്മെന്റ്, ലീഡർഷിപ്പ്, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, ഇന്നൊവേഷൻ, മറ്റ് ഡിമാൻഡ് എക്സിക്യൂട്ടീവ് ലേണിംഗ് മേഖലകളിൽ പ്രോഗ്രാമുകൾ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നുണ്ട്. 50 ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ നോർത്ത് വെസ്റ്റ് എക്സിക്യൂട്ടീവ് എഡ്യുക്കേഷന്റെ കീഴിൽ പ്രോഗ്രമുകൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഏറ്റെടുക്കലിനുശേഷം, നോർത്ത് വെസ്റ്റ് ഒരു സ്വതന്ത്രസ്ഥാപനമായി തന്നെ തുടരുമെന്നും അതിന്റെ സഹസ്ഥാപകരായ മോഹിത് ജെയിൻ, തംഹന്ത് ജെയിൻ, മൈത്രേയി സിംഗ്വി എന്നിവർ അതിന്റെ നേതൃത്വത്തിലുണ്ടാകുമെന്നുമാണ് വിവരം.

നോർത്ത് വെസ്റ്റിന് എം.ഐ.ടി, യു.സി ബെർക്ക്ലി, യേൽ, യു.സി.എൽ.എ, യൂണിവേഴ്‌സിറ്റി ഒഫ് ചിക്കാഗോ തുടങ്ങിയ സർവ്വകലാശാലകളുമായി പങ്കാളിത്തമുണ്ട്. കഴിഞ്ഞ വർഷം ബൈജുവിന്റെ ഏറ്റെടുക്കലിന് ശേഷം ഗ്രേറ്റ് ലേണിംഗ് പ്രവർത്തനങ്ങൾ വിപുലീകരിച്ചിരുന്നു. ഇപ്പോൾ 170-ലധികം രാജ്യങ്ങളിൽനിന്നായി നാല് ദശലക്ഷം പഠിതാക്കളാണുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.