കൊച്ചി: 2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 260.95 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മൂന്നാംപാദത്തിൽ 261.01 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ സംയോജിത ലാഭം സാമ്പത്തിക വർഷാടിസ്ഥാനത്തിൽ 1328.70 കോടി രൂപയാണ്. ആസ്തി മൂല്യത്തിൽ 11.15 ശതമാനമാണ് ഒരു വർഷത്തിനിടെ കൈവരിച്ച വളർച്ച. മുൻവർഷം 27,224.22 കോടി രൂപയായിരുന്ന ആസ്തി ഇത്തവണ 30,260.82 കോടി രൂപയിലെത്തി. കമ്പനിയുടെ വാർഷിക പ്രവർത്തന വരുമാനം 6061.02 കോടി രൂപയാണ്. മുൻവർഷം ഇത് 6330.55 കോടി രൂപയായിരുന്നു. രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 0.75 രൂപ നിരക്കിൽ ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യാനും കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |