കൊച്ചി: കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (കെ.ടി.ജി.എ) സംസ്ഥാനതല വനിതാ വിംഗിന്റെ പ്രഖ്യാപനവും വനിതാവിംഗ് സമ്മേളനവും കൊച്ചിയിൽ നടന്നു. വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് കൂടിയായ ശീമാട്ടി സി.ഇ.ഒ ബീനാ കണ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം കെ.ടി.ജി.എ സംസ്ഥാന പ്രസിഡന്റും കല്യാൺ സിൽക്സ് ചെയർമാനുമായ ടി.എസ്. പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്തു.
കെ.ടി.ജി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കൃഷ്ണൻ വനിതാ വിംഗ് സംസ്ഥാന കമ്മിറ്റി രൂപീകരണ പ്രഖ്യാപനം നടത്തി. ട്രഷറർ എം.എൻ ബാബു, ജില്ലാ പ്രസിഡന്റ് കെ.ടി ജോൺസൺ, നവാബ് ജാൻ, സിയാദ് വിസ്മയ, തരുൺ മോഹൻ, സംസ്ഥാന രക്ഷാധികാരികളായ ശങ്കരൻകുട്ടി സ്വയംവര, ജോർജ് നോവൽറ്റി, വനിതാ വിംഗ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജക്സി ഡേവിഡ്, സെക്രട്ടറി ബിന്ദു ടോമി, ട്രഷറർ കമീല കാസിം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |