SignIn
Kerala Kaumudi Online
Saturday, 20 April 2024 7.02 AM IST

കയർഫെഡ് ജനറൽ മാനേജർ ബി.സുനിലിന് യാത്രഅയപ്പ്

photo

ആലപ്പുഴ: കയർഫെഡിന്റെ അഡ്മിനിസ്‌ട്രേഷൻ ജനറൽ മാനേജർ ബി.സുനിൽ 29 വർഷത്തെ സേവനത്തിനുശേഷം സർവീസിൽനിന്ന് വിരമിച്ചു. 1993ൽ സർവീസിൽ പ്രവേശിച്ച സുനിൽ ബിരുദവും കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടി സിസ്റ്റം അനലിസ്റ്റ് ഓഫീസർ തസ്തികയിലെത്തി. പിന്നീട് മാർക്കറ്റിംഗ് മാനേജരായി ദീർഘകാലം പ്രവർത്തിച്ചു. ഈ കാലയളവിലാണ് കയർഫെഡ് നൂതനമായ ഒട്ടേറെ ഉത്പന്നങ്ങൾ വിപണിയിലിറക്കിയത്. 2017ൽ ജനറൽ മാനേജരായി. കയർഫെഡ് ആർ.സി.പി യൂണിറ്റ് വർക്‌സ് മാനേജർ, കയർ കേരളയുടെ വിവിധ സബ്കമ്മറ്റികളുടെ കൺവീനർ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. കയർ കേരളയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഒപ്പുവച്ച കയർ ഭൂവസ്ത്ര വിതാനത്തിനുള്ള പദ്ധതി വിജയിപ്പിക്കുന്നതിൽ സുനിലിന്റെ പങ്ക് നിർണായകമായിരുന്നു. കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനിയുടെ ചുങ്കത്തുള്ള ഹാളിൽ നടന്ന യാത്രഅയപ്പ് സമ്മേളനത്തിൽ കയർഫെഡ് ചെയർമാൻ അഡ്വ.എൻ.സായികുമാർ അദ്ധ്യക്ഷത വഹിച്ചു.

കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ, കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി ചെയർമാൻ എം.എച്ച്.റഷീദ്, കയർഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി മുൻ ചെയർമാൻമാരായ കെ.എം.രാജു, എസ്.എൽ.സജികുമാർ, കയർഫെഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.എസ്.മണി, മുൻ കയർ വകുപ്പ് സെക്രട്ടറി എൻ.പത്മകുമാർ, കയർ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ, കയർഫെഡ് മുൻ വൈസ് പ്രസിഡന്റ് എം.കെ.ശീമോൻ, കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ പി.വി.ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കയർഫെഡ് പേഴ്‌സണൽ മാനേജർ ഡി.സജീവ് സ്വാഗതവും ഡെപ്യൂട്ടി ഫിനാൻസ് മാനേജർ വി. എൻ.ശശികുമാർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.