മുംബയ്: അദാനി ഗ്രൂപ്പ് ചെയ്ർമാൻ ഗൗതം അദാനിയെ മറികടന്ന് ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം വീണ്ടെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് നിലവിൽ മുകേഷ് അംബാനിയുള്ളത്.
അദ്ദേഹത്തിന്റെ ആസ്തി 99.7 ബില്യൺ ഡോളറായാണ് ഉയർന്നത്. അതേസമയം, ഗൗതം അദാനിയുടെ ആസ്തി 98.7 ബില്യൺ ഡോളറാണ്. ലോക സമ്പന്നരുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ഗൗതം അദാനി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |