SignIn
Kerala Kaumudi Online
Friday, 19 April 2024 10.12 PM IST

മനോജ് കോഹ്ലി ആക്സിസ് ബാങ്ക് അഡീ.ഡയറക്ടർ

df

ന്യൂഡൽഹി: ആക്‌സിസ് ബാങ്ക് ബോർഡിൽ അഡീഷണൽ ഡയറക്ടറായി ടെലികോം വിദഗ്ദ്ധൻ മനോജ് കോഹ്ലിയെ നിയമിച്ചു. 2026 ജൂൺ വരെയുള്ള നാല് വർഷത്തേക്കാണ് നിയമനം. 63 കാരനായ കോഹ്ലി നിലവിൽ സോഫ്ട് ബാങ്ക് ഗ്രൂപ്പ് ഇന്റർനാഷണലിന്റെ സോഫ്ട് ബാങ്ക് ഇന്ത്യയുടെ കൺട്രി ഹെഡ് ആണ്. മുമ്പ് അദ്ദേഹം ഭാരതി എയർടെല്ലിന്റെ എം.ഡിയും സി.ഇ.ഒയും ആയി പ്രവർത്തിച്ചിട്ടുണ്ട്. നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മി​റ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിയമനം.

കമ്പനിയുടെ പൂർണ്ണമായ ബിസിനസ് സാദ്ധ്യതകൾ കൈവരിക്കാൻ സഹായിക്കുന്ന സർക്കാർ, റെഗുലേ​റ്ററി, പബ്ലിക് പോളിസി പ്രശ്‌നങ്ങൾ എന്നിവ പരിഹരിക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനാണെന്ന് നിയമന ഉത്തരവിൽ പറയുന്നു. ഇതിനുമുമ്പ്, സോളാർ, കാ​റ്റ്, ഹൈബ്രിഡ് പദ്ധതികൾ വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന സോഫ്ട്ബാങ്ക് ഗ്രൂപ്പ് കമ്പനിയായ എസ്.ബി എനർജിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനായിരുന്നു. 2020 മുതൽ സോഫ്ട് ബാങ്ക് ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന കോഹ്ലി, ജാപ്പനീസ് കമ്പനിയുടെ 20ലധികം പോർട്ട്‌ഫോളിയോ കമ്പനികളെയും അതിന്റെ വിഷൻ ഫണ്ടുകളായ ഒല, ഓയോ, പേടിഎം, ലെൻസ്‌കാർട്ട്, ഗ്രോഫേഴ്‌സ്, സ്‌നാപ്ഡീൽ, വീവർക്ക്, ഡെൽഹിവെറി, ഉബർ, അൺഅക്കാഡമി എന്നിവയെയും പിന്തുണച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.