കൊച്ചി: ഇന്ത്യയുടെ വജ്ര-ആഭരണ കയറ്റുമതിയിൽ ഈ വർഷം ഏപ്രിൽ-മേയ് മാസങ്ങളിലായി 10.08 ശതമാനം വർദ്ധന. 51,050.53 കോടി രൂപയുടെ കയറ്റുമതി വരുമാനം ഇതുവഴി നേടാനായെന്ന് ജെം ആൻഡ് ജുവലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ (ജി.ജെ.ഇ.പി.സി.) റിപ്പോർട്ടിൽ പറയുന്നു. 2021 ഏപ്രിൽ-മേയ് മാസങ്ങളിൽ 46,376.57 കോടി രൂപയായിരുന്നു കയറ്റുമതി വരുമാനം. ഈവർഷം മേയിൽ മാത്രം 19.90 ശതമാനം വാർഷിക വളർച്ചയാണ് കയറ്റുമതിയിലുണ്ടായത്. 25,365.35 കോടി രൂപയുടെ ഉത്പന്നങ്ങൾ കയറ്റി അയച്ചു. ഏപ്രിൽ-മേയിൽ മുറിച്ചുമിനുക്കിയ വജ്രാഭരണങ്ങളുടെ കയറ്റുമതി 4.42 ശതമാനം വർദ്ധിച്ച് 32,601.84 കോടി രൂപയിലെത്തി. പ്ലെയിൻ-സ്റ്റഡഡ് ആഭരണങ്ങളുടെ കയറ്റുമതി 27.11 ശതമാനം വർദ്ധനയോടെ 10,897.84 കോടി രൂപയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |