ന്യൂഡൽഹി: ഇന്ത്യ ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന അതിസമ്പന്നരുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്. ഈ വർഷം മാത്രം കുറഞ്ഞത് 8000 അതിസമ്പന്നരെങ്കിലും രാജ്യം വിടുമെന്നാണ് കണക്കുകൾ. ഹെൻലി ഗ്ലോബൽ സിറ്റിസൺ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.
യുവ ടെക്ക് സംരംഭകർ മികച്ച ബിസിനസ് അവസരങ്ങൾ തേടി മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുകയാണ്. ഇന്ത്യയിലെ കർശന നികുതി വ്യവസ്ഥ, പരിഗണന കൂടുതൽ ലഭിക്കുന്ന പാസ്പോർട്ട് സ്വന്തമാക്കാനുള്ള ആഗ്രഹം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയും കുടിയേറ്റത്തിനുള്ള കാരണങ്ങളാണ്. അതേസമയം ഇന്ത്യ വിടുന്നവരെക്കാൾ കൂടുതൽ അതിസമ്പന്നർ ഓരോ വർഷവും ഇവിടെ ഉണ്ടാകുന്നുണ്ട് എന്നാണ് വിലയിരുത്തൽ. ഭാവിയിൽ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുമ്പോൾ വലിയൊരു വിഭാഗം ഇന്ത്യയിലേക്ക് മടങ്ങുമെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.
അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഡോളർ കോടീശ്വരന്മാരുടെയും ശതകോടീശ്വരന്മാരുടെയും എണ്ണം 80 ശതമാനം ഉയരുമെന്നാണ് റിപ്പോർട്ട്. യു.എസിൽ ഇക്കാലയളവിൽ 20 ശതമാനവും ഫ്രാൻസ്, യു.കെ, ഇറ്റലി,ജർമനി എന്നിവിടങ്ങളിൽ 10 ശതമാനവും മാത്രമായിരിക്കും വളർച്ച.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |