SignIn
Kerala Kaumudi Online
Friday, 19 April 2024 3.46 PM IST

സംരംഭകവർഷം: പ്രത്യേക പദ്ധതിയുമായി ബാങ്കുകൾ

bank

 19,000 സംരംഭങ്ങൾ ആരംഭിച്ചതായി മന്ത്രി പി.രാജീവ്

തിരുവനന്തപുരം: സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് നാല് ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നതുൾപ്പെടെ പ്രത്യേക സ്കീം ആവിഷ്കരിക്കാൻ വ്യവസായ മന്ത്രി പി.രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബാങ്ക് മേധാവികളുടെ യോഗം തീരുമാനിച്ചു. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ ഈ സാമ്പത്തിക വർഷം ആരംഭിക്കാനുള്ള പദ്ധതിക്ക് ബാങ്കുകൾ പിന്തുണ പ്രഖ്യാപിച്ചു.

പദ്ധതിയുടെ ഭാഗമായി വായ്പകൾ നൽകുന്നതിന് പ്രത്യേക സ്കീം രൂപീകരിക്കും. ഈടില്ലാതെ വായ്പ നൽകുന്നത് സ്കീമിന്റെ ഭാഗമാക്കും. നാല് ശതമാനം പലിശയ്ക്ക് ബാങ്കുകൾ വായ്പ നൽകുന്നത് മൂലമുള്ള അധികബാദ്ധ്യത മറികടക്കാൻ സർക്കാർ പലിശയിളവ് നൽകും. ഇത് സംബന്ധിച്ച ഉത്തരവ് ഉടനെ പുറത്തിറക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് നിയമിച്ച 1153 ഇന്റേണുകൾക്ക് ജില്ലാ തലത്തിൽ പരിശീലനം നൽകും. ജില്ലാ കളക്ടർമാർ ജില്ലാ തലത്തിൽ ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കും. വായ്പാ അപേക്ഷകളിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നടപടി പൂർത്തിയാക്കി വായ്പ അനുവദിക്കും.

സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി ഇതിനകം 19,000 സംരംഭങ്ങൾ ആരംഭിച്ചതായി വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടർ എസ്. ഹരികിഷോർ, എസ്.എൽ. ബി.സി കൺവീനർ എസ്. പ്രേംകുമാർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.