തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജരായി വെങ്കട്ടരമണ ബായി റെഡ്ഡി ചുമതലയേറ്റു. ബാങ്കിന്റെ സപ്ലൈ ചെയിൻ ഫിനാൻസ് ബിസിനസിന് നേതൃത്വം നൽകുന്ന കോർപ്പറേറ്റ് സെന്ററിലെ എസ്.എം.ഇ വകുപ്പിന്റെ സ്പെഷൽ പ്രൊജക്ട് വിഭാഗം ജനറൽ മാനേജരായി പ്രവർത്തിക്കുകയായിരുന്നു. ഇസ്രായേലിലെ ടെൽ അവീവിൽ ബാങ്കിന്റെ വിദേശ ബാങ്കിംഗ് പ്രവർത്തനങ്ങളുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് മൊഡ്യൂൾ ഡി.ജി.എം (ബി ആൻഡ് ഒ), ക്രെഡിറ്റ് പോളിസി ആൻഡ് പ്രൊസീജിയേഴ്സ് ഡിപ്പാർട്ട്മെന്റ്, കോർപ്പറേറ്റ് സെന്റർ ഡി.ജി.എം, റീജിയണൽ മാനേജർ ആർ.ബി.ഒ കാക്കിനട (ആന്ധ്രപ്രദേശ്), എ.ജി.എം, ആർ.എ.സി.പി.സി , വിശാഖപട്ടണം, ചീഫ് മാനേജർ എന്നിങ്ങനെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |