തിരുവനന്തപുരം: ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്കേപ് പദ്ധതിയെ അടിസ്ഥാനമാക്കി ഈ മാസം 29,30 തീയതികളിൽ തിരുവനന്തപുരത്ത് അനുഭവ വിജ്ഞാന വ്യാപന ശില്പശാല നടക്കും. സുസ്ഥിര ഉപജീവനവും ജൈവവൈവിദ്ധ്യ സംരക്ഷണവും ലക്ഷ്യമിട്ട് തെക്കൻ പശ്ചിമഘട്ട പ്രദേശത്ത് നടപ്പാക്കുന്ന പദ്ധതിയാണ് ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്കേപ്. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തെക്കൻ പശ്ചിമഘട്ട മേഖല കേന്ദ്രീകരിച്ച് യു.എൻ.ഡി.പിയാണ് പദ്ധതി നടപ്പാക്കുന്നത്.
29ന് രാവിലെ 10.30ന് കോവളം കേരള ആർട്സ് ആൻഡ് ക്രാഫ്ട് വില്ലേജിൽ എക്സൈസ് തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്റി എം.വി.ഗോവിന്ദൻ ശില്പശാല ഉദ്ഘാടനം ചെയ്യും. നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോഓർഡിനേറ്ററും യു.എൻ.ഡി.പി ഐ.എച്ച്.ആർ.എം.എൽ പ്രോജക്ട് സ്റ്റേറ്റ് ഡയറക്ടറുമായ ഡോ.ടി.എൻ.സീമ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യു.എൻ.ഡി.പി ഇന്ത്യ റസിഡന്റ് പ്രതിനിധി ഷോക്കോ നോഡ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ചീഫ് സെക്രട്ടറി വി.പി.ജോയ് പ്രദർശനം ഉദ്ഘാടനം ചെയ്യും. 30 ന് ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സമാപനസമ്മേളനം വനംവകുപ്പ് മന്ത്റി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |