ഓണത്തിന് വിറ്റുവരവ് ലക്ഷ്യം ₹175 കോടി
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ദിവസവും ഒരുലക്ഷം രൂപവരെ കാഷ് പ്രൈസുമായി ഗോദ്റെജ് അപ്ലയൻസസ് 'ലക്കി ലക്ഷപ്രഭു' ഓഫർ പ്രഖ്യാപിച്ചു. ഡൗൺപേമെന്റ് ഇല്ലാത്തതും ലളിതവുമായ ഇ.എം.ഐയുള്ളതുമായ ആകർഷക ഫിനാൻസ് സ്കീമുകളുമുണ്ട്. ആഗസ്റ്റ് ഒന്നുമുതൽ സെപ്തംബർ 10വരെയാണ് ഓഫർ.
ഓണവിപണിയിലേക്കായി പുതിയ സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്റർ, ജെംഷീൽഡ് സാങ്കേതികവിദ്യയുള്ള ടോപ്ലോഡ് വാഷിംഗ് മെഷീൻ, ഗ്ളാസ് ഡോർ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകളുടെ പുതിയശ്രേണി ഇയോൺ ക്രിസ്റ്റൽ, സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ, ഡീപ്പ് ഫ്രീസറുകൾ തുടങ്ങിയവ കൊച്ചിയിൽ നടന്ന ചടങ്ങിൽ ഗോദ്റെജ് അപ്ളയൻസസ് ബിസിനസ് മേധാവിയും എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റുമായ കമൽ നന്തി, നാഷണൽ സെയിൽസ് ഹെഡ് സഞ്ജീവ് ജെയിൻ എന്നിവർ ചേർന്ന് പുറത്തിറക്കി.
ഇക്കുറി ഓണത്തിന് 175 കോടി രൂപയുടെ വില്പനയാണ് ലക്ഷ്യമിടുന്നതെന്ന് കമാൽ നന്തി പറഞ്ഞു. കഴിഞ്ഞതവണ 120 കോടി രൂപയും കൊവിഡിന് മുമ്പ് 150 കോടി രൂപയുമായിരുന്നു ഓണവില്പന. കൊവിഡ് പ്രതിസന്ധി അയയുകയും ഉപഭോക്തൃവിപണി കരകയറുകയും ചെയ്തത് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |