SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.52 AM IST

കാർഷി​കാധി​ഷ്ഠി​ത വ്യവസായങ്ങൾക്ക് കെ. എഫ്.സി​യുടെ പുതി​യ വായ്പാ പദ്ധതി

പലിശ 5ശതമാനം

കൊച്ചി​: പ്രമുഖ സർക്കാർ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്‌.സി) കാർഷികാധിഷ്ഠിത വ്യവസായങ്ങളെ സഹായിക്കുന്നതിനായി പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയിൽ 10 കോടി രൂപ വരെയുള്ള വായ്പകൾ അഞ്ച് ശതമാനം വാർഷിക പലിശയ്ക്ക് ലഭിക്കും.

കാർഷികാധിഷ്ഠിത ചെറുകിട ഇടത്തരം വ്യവസായ യൂണിറ്റുകൾ, ക്ഷീരമൃഗസംരക്ഷണവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ, കാർഷികാധിഷ്ഠിത സ്റ്റാർട്ടപ്പുകൾ, കാർഷികാധിഷ്ഠിത ഉത്പന്നങ്ങളുടെ സംസ്‌കരണം/ വിപണനം/ വ്യാപാരം, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾ, വെയർഹൗസുകൾ, ഗോഡൗണുകൾ, കോൾഡ് സ്റ്റോറേജുകൾ, കാർഷികാധിഷ്ഠിത അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ തുടങ്ങിയവയ്ക്കാണ് വായ്പ. വർഷംതോറും 400 വ്യവസായ സംരംഭങ്ങളാണ് ലക്ഷ്യമിടുന്നത്.

പുതിയ യൂണിറ്റുകൾ സ്ഥാപിക്കൽ, നിലവിലുള്ള യൂണിറ്റുകളുടെ നവീകരണം, യന്ത്രസാമഗ്രികൾ വാങ്ങൽ, പ്രവർത്തന മൂലധന ആവശ്യങ്ങൾ മുതലായവ ഉൾപ്പെടെ യൂണിറ്റുകളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങൾക്കും വായ്പ നൽകും.

പദ്ധതി തുകയുടെ 90ശതമാനം വരെ വായ്പ ലഭിക്കും. കുറഞ്ഞ വായ്പ അഞ്ച് ലക്ഷം രൂപയാണ്. 10 കോടി രൂപ വരെയുള്ള വായ്പകൾക്ക് മൂന്ന് ശതമാനം പലിശ ഇളവ് സംസ്ഥാന സർക്കാരും രണ്ട് ശതമാനം ഇളവ് കെ.എഫ്. സിയും വഹിക്കും. സംരംഭകർക്ക് അഞ്ച് ശതമാനം മാത്രം പലിശ അടച്ചാൽ മതി. രണ്ട് വർഷത്തെ മോറട്ടോറിയം ഉൾപ്പെടെ പരമാവധി തിരിച്ചടവ് കാലയളവ് 10 വർഷമായിരിക്കും.

നിലവിൽ വായ്പകളിൽ കെ.എഫ്. സി പ്രോസസിംഗ് ഫീസിൽ 50ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എഫ്.സി വെബ്‌സൈറ്റിൽ ഓൺലൈനി​ൽ വായ്പയ്ക്ക് അപേക്ഷിക്കാം.

......................................

സംസ്ഥാനത്തെ ഏകദേശം 40 ശതമാനത്തോളം ചെറുകിട ഇടത്തരം വ്യവസായങ്ങളും കാർഷികാധിഷ്ഠിതമാണ്. അതി​നാൽ മിക്ക സംരഭകർക്കും പദ്ധതി പ്രയോജനപ്പെടും.

സഞ്ജയ് കൗൾ , കെ. എഫ്‌. സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.