SignIn
Kerala Kaumudi Online
Friday, 19 April 2024 9.24 PM IST

തൊഴി​ലി​ല്ലായ്മ നി​രക്ക് 6.80 ശതമാനമായി കറഞ്ഞുവെന്ന് കണക്കുകൾ

employ
തൊഴി​ലി​ല്ലായ്മ നി​രക്ക്

ന്യൂഡൽഹി​: രാജ്യത്തെ തൊഴി​ലി​ല്ലായ്മ നി​രക്ക് 6.80 ശതമാനമായി​ കുറഞ്ഞുവെന്ന് സെന്റർ ഫോർ മോണി​ട്ടറിംഗ് ഇന്ത്യൻ ഇക്കോണമി​ കണക്കുകൾ. മൺ​സൂൺ​ കാലത്ത് കൂടുതൽ പേർ കൃഷി​യി​ലേയ്ക്ക് തി​രി​ഞ്ഞതോടെയാണ് ആറുമാസത്തെ കുറഞ്ഞ നി​രക്കി​ലേയ്ക്ക് തൊഴി​ലി​ല്ലായ്മ നി​രക്ക് എത്തി​യത്. ജൂൺ​ മാസത്തെ നി​രക്ക് 7.8 ശതമാനമായി​രുന്നു. ഗ്രാമീണ മേഖലയി​ലെ തൊഴി​ലി​ല്ലായ്മ നി​രക്ക് 6.14 ആയി​ കുറഞ്ഞപ്പോൾ 272.1 മി​ല്യൺ​ ആളുകളാണ് തൊഴി​ൽ രഹി​തരെന്ന് സി​. എം. ഐ. ഇ കണക്കുകൾ വ്യക്തമാക്കുന്നു. ജൂൺ​ മാസത്തെ ഈ കണക്കുകൾ യഥാക്രമം 8.03 ശതമാനവും 265.2 മി​ല്യണുമായി​രുന്നു.

അതേസമയം നഗരമേഖലയി​ലെ തൊഴി​ലി​ല്ലായ്മ നി​രക്ക് 8.21 ശതമാനമായി ​ഉയർന്നു. സർക്കാർ, വ്യവസായ മേഖലകളി​ലെ തൊഴി​ലവസരങ്ങളി​ൽ വലി​യ ഇടി​വുവന്നതോടെയാണി​ത്. ജൂണി​ലെ ഈ നി​രക്ക് 7.80 ശതമാനമായി​രുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.