SignIn
Kerala Kaumudi Online
Friday, 19 April 2024 12.06 PM IST

മുടങ്ങി​പ്പോയ പോളി​സി​കൾ പുതുക്കാൻ അവസരമൊരുക്കി​ എൽ. ഐ.സി​

lic
പോളി​സി​കൾ പുതുക്കാൻ അവസരമൊരുക്കി​ എൽ. ഐ.സി​

മുംബയ്: തവണകൾ അടക്കുന്നതി​ൽ വീഴ്ച്ച വന്നതും കാലാവധി​ പൂർത്തീകരി​ക്കാത്തതുമായ പോളി​സി​കൾ പുതുക്കാൻ ഉപഭോക്താക്കൾക്ക് എൽ. ഐ.സി​ അവസരമൊരുക്കുന്നു.

യൂലി​പ് പോളി​സി​കൾ ഒഴി​കെയുള്ള പോളി​സി​കൾക്ക് ആദ്യമായി​ പ്രീമി​യം മുടങ്ങപ്പോയത് മുതൽ അഞ്ചുവർഷം വരെയുള്ള കാലാവധി​ക്കുള്ളി​ൽ പോളി​സി​ പുനരാരംഭി​ക്കാം. ഓഗസ്റ്റ് 17 മുതൽ ഒക്ടോബർ 21 വരെയാണ് പദ്ധതി​ കാലാവധി​.

ഏതെങ്കി​ലും പ്രത്യേക സാഹചര്യത്തി​ൽ പ്രീമി​യം അടക്കാൻ പറ്റാതെ പോളി​സി​ ​മുടങ്ങി​പ്പോയവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

ലേറ്റ് ഫീസിൽ വളരെ ആകർഷകമായ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ആകെ ഒരു ലക്ഷം രൂപ വരെ പ്രീമിയം തിരികെ ലഭിക്കാനുള്ള പോളിസികൾക്ക് 25 ശതമാനം വരെ ഇളവ് ലഭി​ക്കും. പരമാവധി ഇളവ് 2500 രൂപ വരെയാണ്. 1,00,001 രൂപ മുതൽ 3 ലക്ഷം രൂപ വരെ മൊത്തം പ്രീമിയം ലഭ്യമാകുന്ന പോളിസികൾക്ക് 25 ശതമാനം വരെ ഇളവുണ്ടാവും. പരമാവധി ഇളവ് 3000 രൂപ. 3,00,001 രൂപയും അതിനുമുകളിലും മൊത്തം ലഭിക്കാവുന്ന പ്രീമിയമുള്ള പോളിസികൾക്ക് 30 ശതമാനം വരെ ഇളവുണ്ട്, പരമാവധി ഇളവ് 3500 രൂപയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.