തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനമുള്ള ഓണം ബമ്പറിനായി 15 ലക്ഷം ടിക്കറ്റ് കൂടി അച്ചടിക്കും. ആദ്യം അച്ചടിച്ച 30 ലക്ഷം ടിക്കറ്റിൽ അഞ്ചു ലക്ഷം മാത്രമാണ് വിൽക്കാനുള്ളത്. ഇത് ഒരാഴ്ചയ്ക്കുള്ളിൽ തീരും. ജില്ലകളിലെ കണക്കെടുത്ത് രണ്ടാം അച്ചടിക്ക് ഉടൻ നിർദ്ദേശം നൽകുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. 500 രൂപയാണ് ടിക്കറ്റ് വില.
90 ലക്ഷം ടിക്കറ്റ് വരെ അച്ചടിച്ച് വിതരണം ചെയ്യാൻ അനുമതിയുണ്ട്. കഴിഞ്ഞ വർഷം 54 ലക്ഷം ടിക്കറ്റാണ് വിറ്റത്. ഇത്തവണ അതിലും കൂടുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. സുരക്ഷാ കാരണങ്ങളാൽ ഫ്ളൂറസെന്റ് മഷിയിലാണ് ഇത്തവണ ഓണം ബമ്പർ അച്ചടിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |