SignIn
Kerala Kaumudi Online
Thursday, 25 April 2024 5.44 AM IST

പീസയ്ക്ക് വില 287 രൂപ; സൊമാറ്റോയ്ക്ക് ചെലവ് ₹10,​000

pizza

ന്യൂഡൽഹി: ഉപഭോക്താവ് ഓർഡർ ചെയ്‌ത 287 രൂപയുടെ പീസ പ്രമുഖ ഓൺലൈൻ ഭക്ഷണവിതരണ ആപ്പായ സൊമാറ്റോയ്ക്കുണ്ടാക്കിയ ബാദ്ധ്യത 10,000 രൂപ! കൃത്യസമയത്ത് ഭക്ഷണം വിതരണം ചെയ്യാതിരിക്കുകയും ഉപഭോക്താവിനോട് ചോദിക്കാതെ കമ്പനി തന്നെ ഓർഡർ റദ്ദാക്കുകയും ചെയ്‌തതാണ് വിനയായത്.

അജയ് ശർമ്മ എന്നായാളാണ് പീസ ഓർഡർ ചെയ്‌തത്. ഓർഡർ ചെയ്‌ത് 10 മിനിട്ടിനകം വിതരണം ചെയ്യുന്ന 'ഓൺ ടൈം",​ സാധാരണപോലെ വിതരണം നടത്തുന്ന 'ഫ്രീ" എന്നീ ഡെലിവറി ഓപ്‌ഷനുകൾ സൊമാറ്റോയ്ക്കുണ്ട്. ഓൺ ടൈമിന് പ്രത്യേക ചാർജ് അധികം നൽകണം. ഇതുകൂടി അടച്ചാണ് ശർമ്മ പീസ ബുക്ക് ചെയ്‌തത്.

എന്നാൽ,​ ഓൺ ടൈം സ്കീം പാലിക്കാതിരുന്ന കമ്പനി ഓർഡർ റദ്ദാക്കുകയും ചെയ്‌തു. ഇതിനെതിരെ ശർമ്മ ഉപഭോക്തൃ പരാതി പരിഹാര കമ്മിഷനെ സമീപിച്ചു. സൊമാറ്റോയുടെ നടപടി നീതീകരിക്കാനാവില്ലെന്നും പാലിക്കാനാവില്ലെന്ന് ഉറപ്പുള്ള വാഗ്ദാനങ്ങൾ ഉപഭോക്താക്കൾക്ക് നൽകരുതെന്നും കോടതി പറഞ്ഞു. ശർമ്മയ്ക്ക് സൊമാറ്റോ 10,​000 രൂപ നഷ്‌ടപരിഹാരവും ഒരുതവണ സൗജന്യമായി ഭക്ഷണം നൽകണമെന്നും കോടതി വിധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, PIZZA, ZOMATO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.