SignIn
Kerala Kaumudi Online
Friday, 19 April 2024 4.12 PM IST

മലബാർ ഗോൾഡ് ഷോറൂം മദ്ധ്യപ്രദേശിലെ ഇൻഡോറിലും

malabar-gold

 മദ്ധ്യപ്രദേശിൽ മലബാർ ഗോൾഡിന്റെ ആദ്യ ഷോറൂം

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാ‌ർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് മദ്ധ്യപ്രദേശിലെ ആദ്യ ഷോറൂം ഇൻഡോറിൽ തുറന്നു. ആഗോള വികസനപദ്ധതികളുടെ ഭാഗമായുള്ള ഷോറൂമിന്റെ ഉദ്ഘാടനം വിർച്വൽ പ്ളാറ്റ്‌ഫോമിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് നിർവഹിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായ ഇൻഡോർ എം.പി ശങ്കർ ലാൽവാനി ഷോറൂം ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തു. ഇൻഡോറിലെ എം.ജി.റോഡിൽ 7,000 ചതുരശ്ര അടിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെ ഷോറൂം.

മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി.അബ്ദുൽസലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ.അഷർ, ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്‌ടർമാരായ സി.മായിൻകുട്ടി, കെ.പി.വീരാൻകുട്ടി, ബി2ബി ആൻഡ് മാനുഫാക്‌ചറിംഗ് (ഇന്ത്യ) ഡയറക്‌ടർ എ.കെ.നിഷാദ്, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് (റെസ്‌റ്റ് ഒഫ് ഇന്ത്യ) പി.കെ.സിറാജ്, വെസ്‌റ്റ് ഇന്ത്യ റീജിയണൽ ഹെഡ് എ.ടി.ഫൻസീം അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MALABAR GOLD, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.