SignIn
Kerala Kaumudi Online
Thursday, 18 April 2024 5.43 AM IST

സിയാലിന് 37.68 കോടി രൂപ ലാഭം പ്രവർത്തന ലാഭം 217.34 കോടി

നെടുമ്പാശേരി: കൊവിഡ് മഹാമാരി വ്യോമയാന മേഖലയിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കൊച്ചി വിമാനത്താള ലിമിറ്റഡ് (സിയാൽ) ശക്തമായ തിരിച്ചു വരവിലേക്ക്. 2021 - 22 സാമ്പത്തിക വർഷത്തിൽ സിയാൽ 37.68 കോടി രൂപ ലാഭം നേടി. 418.69 കോടി രൂപയാണ് മൊത്തവരുമാനം. 2020 -21 സാമ്പത്തിക വർഷം 87.21 കോടി രൂപ നഷ്ടമുണ്ടാക്കിയ സാഹചര്യത്തിൽ നിന്നുമാണ് കമ്പനിയുടെ തിരിച്ചുവരവ്. 252.71 കോടി രൂപയായിരുന്നു 2020 - 21ലെ മൊത്തവരുമാനം.

മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം സിയാലിന്റെ സാമ്പത്തിക വർഷത്തിലെ വരവ് ചെലവ് കണക്ക് അംഗീകരിച്ചു. നിക്ഷേപകരുടെ വാർഷിക പൊതുയോഗം സെപ്തംബർ 26ന് നടത്തും. പ്രതിവർഷം ഒരുകോടിയോളം യാത്രക്കാരെ കൈയ്കാര്യം ചെയ്തിരുന്ന സിയാലിൽ കൊവിഡ് കാലഘട്ടത്തിൽ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ കുറവുണ്ടായി.

പുതിയ സാമ്പത്തിക വർഷത്തിൽ കമ്പനി നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾ ലക്ഷ്യംകണ്ടു. യാത്രക്കാരുടെ എണ്ണം 24.7 ലക്ഷത്തിൽനിന്നും 47.59 ലക്ഷമായി. 418.69 കോടി രൂപയാണ് 2021 22ലെ മൊത്തവരുമാനം. 217.34 കോടി രൂപയാണ് പ്രവർത്തന ലാഭം. നികുതിയ്ക്ക് മുമ്പുള്ള ലാഭം 37.68 കോടി രൂപയും നികുതി കിഴിച്ചുള്ള ലാഭം 26.13 കോടി രൂപയുമാണ്. സിയാലിന് നൂറുശതമാനം ഓഹരിയുള്ള സിയാൽ ഡ്യൂട്ടി ഫ്രീ ആൻഡ് റീടെയിൽ സർവീസസിന്റെ ലിമിറ്റഡിന്റെ വരുമാനം 52.32 കോടിരൂപയിൽ നിന്നും 150.59 കോടി രൂപയായി. 2022 - 23 സാമ്പത്തിക വർഷം 675 കോടി രൂപയുടെ മൊത്തവുമാനമാണ് പ്രതീക്ഷിക്കുന്നത്.

മന്ത്രിമാരും ഡയറക്ടർമാരായ പി. രാജീവ്, കെ. രാജൻ, ഡയറക്ടർമാരായ ചീഫ് സെക്രട്ടറി വി.പി ജോയ്, ഇ.കെ ഭരത് ഭൂഷൺ, അരുണ സുന്ദരരാജൻ, എം.എ. യുസഫ് അലി, എൻ.വി. ജോർജ്, ഇ.എം. ബാബു, മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, സെക്രട്ടറി സജി കെ. ജോർജ് എന്നിവർ പങ്കെടുത്തു.


പ്രതിസന്ധയിലും മുന്നേറ്റം

പ്രതിസന്ധികൾക്കിടയിലും അടിസ്ഥാന സൗകര്യവികസനത്തിൽ വൻ മുന്നേറ്റം കാഴ്ചവച്ചിരുന്നു. അരിപ്പാറയിലെ 4.5 മെഗാവാട്ട് ജലവൈദ്യുത പദ്ധതി, പയ്യന്നൂരിലെ 12 മെഗാ വാട്ട് സൗരോർജ പദ്ധതി എന്നിവ ഇക്കാലയളവിൽ കമ്മീഷൻ ചെയ്തു. ബിസിനസ് ജെറ്റ് ടെർമിനലിന്റെ നിർമാണം തുടങ്ങി. വെള്ളപ്പൊക്ക നിവാരണ പദ്ധതിയായ ഓപ്പറേഷൻ പ്രവാഹ് പൂർത്തിയാക്കി. അന്താരാഷ്ട്ര കാർഗോ ടെർമിനൽ നിർമാണം പുനരാരംഭിച്ചു. ആകാശ എയർ ഉൾപ്പടെയുള്ള നിരവധി എയർലൈനുകൾ സിയാലിനിൽ നിന്നും സർവീസാരംഭിച്ചു. നിരവധി ആഭ്യന്തര എയർലൈനുകൾ അന്താരാഷ്ട്ര സർവിസുകൾക്കുള്ള ഹബായും പരിഗണിക്കുന്നു. പുതിയ സാമ്പത്തിക വർഷത്തിൽ ബിസിനസ് ജെറ്റ് ടെർമിനലിന്റെ പ്രവർത്തനം ആരംഭിക്കാൻ ലക്ഷ്യമിടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, CIAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.