കോഴിക്കോട്: ഓണം സീസണിൽ വനിതകൾക്കായി 'വൗ' എന്ന പേരിൽ വി. കെ. സി പ്രൈഡ് സവിശേഷ ഫാഷൻ കളക്ഷൻ അവതരിപ്പിച്ചു. വയനാട്ടിൽ നടന്ന വി.കെ.സി ഡയറക്ടേഴ്സ് കോൺക്ലേവിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. അയൽപക്ക വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്ന വി.കെ.സി പദ്ധതിയായ ഷോപ്പ് ലോക്കൽ പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിന് ഇതോടെ തുടക്കമായി. ഉപഭോക്താക്കൾക്കായി അവരുടെ തൊട്ടടുത്തുള്ള ഷോപ്പുകളിൽ 'വൗ' ഹൈ ഫാഷൻ കളക്ഷനുകൾ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.
പി. യു സോളിൽ നിർമിച്ച ഹൈ ഹീൽസ് ഫാഷൻ പാദരക്ഷകളുടെ മികച്ച ശേഖരമാണ് 'വൗ അവതരിപ്പിക്കുന്നത്. എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും തിരഞ്ഞെടുക്കാവുന്ന കളക്ഷനാണിത്. രാജ്യാന്തര തലത്തിൽ പ്രചാരത്തിലുള്ള എല്ലാ സീസണുകൾക്കും അനുയോജ്യമായ കണ്ടംപററി സ്റ്റൈൽ ഫാഷൻ പാദരക്ഷകളുടെ മികച്ച ശേഖരം ചെറുകിട ഷോപ്പുകളിലൂടെ ഉപഭോക്താക്കളിലെത്തും.
നവീന ആശയങ്ങളും സാങ്കേതിക വിദ്യകളും അവതരിപ്പിക്കുന്നതിനൊപ്പം ചെറുകിട സംരംഭകരെയും വിതരണക്കാരെയും കൂടി പ്രോത്സാഹിപ്പിച്ച് ഇന്ത്യൻ പാദരക്ഷാ വ്യവസായ മേഖലയെ പുതിയ തലത്തിലേക്ക് ഉയർത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വി.കെ.സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി.കെ.സി റസാക്ക് പറഞ്ഞു. ഷോപ്പ് ലോക്കൽ പ്രചാരണ പരിപാടിയുടെ രണ്ടാം ഘട്ടം വിവിധ പദ്ധതികളോടെ രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും ഇത് വിപണിക്ക് ഉത്തേജനം പകരുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശ വിപണികൾ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ സ്പോർട്ടി ഫാഷൻ ബ്രാൻഡായ ഡിബോംഗോ, ഇന്ത്യയിലെ ആദ്യ സൂപ്പർസോഫ്റ്റ് പി.യു പാദരക്ഷ, സൂര്യപ്രകാശത്തിൽ നിറം മാറുന്ന യു.വി പാദരക്ഷകൾ എന്നിവയും ഇതിനകം വി.കെ.സി അവതരിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |