ന്യൂഡൽഹി: ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്കിൽ കുറവെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകൾ. ഏപ്രിൽ -ജൂൺ കാലയളവിൽ 7.6 ശതമാനമായി തൊഴിലില്ലാത്തവരുടെ നിരക്ക് കുറഞ്ഞു. മുൻവർഷത്തെ ഇതേ കാലയളവിൽ നിരക്ക് 12.6 ശതമാനമായിരുന്നു. എന്നാൽ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 9.6 ശതമാനമായി പുരുഷന്മാരുടേതിനേക്കാൾ ഉയർന്ന് നിൽക്കുകയാണ്.
സാമ്പത്തിക വർഷത്തിന്റെ കഴിഞ്ഞ പാദത്തിൽ (ജനുവരി- മാർച്ച്) തൊഴിലില്ലായ്മ നിരക്ക് 8.2 ശതമാനമായിരുന്നു. പുരുഷന്മാരുടേത് 7.7 ശതമാനവും സ്ത്രീകളുടേത് 10.1 ശതമാനവുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |