കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത ഫാർമേഴ്സ് ഫ്രഷ് സോൺ പാൽവിൽപ്പന ആപ്പായ എ.എം നീഡ്സിനെ ഏറ്റെടുത്തു. 15. 95 കോടി രൂപ ചെലവഴിച്ചാണ് ഏറ്റെടുക്കൽ.
വിളവെടുത്ത് 16 മണിക്കൂറിനുള്ളിൽ കർഷകരിൽ നിന്ന് ശേഖരിക്കുന്ന ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്കെത്തിക്കുയാണ് ഫാർമേഴ്സ് ഫ്രഷ് സോൺ ചെയ്യുന്നത്. 2000 ഓളം കർഷകർ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്. ദക്ഷിണേന്ത്യയിലെ 5 നഗരങ്ങളിലാണ് ആപ്പിന്റെ സേവനം ലഭിക്കുന്നത്. അടുത്ത അഞ്ച് വർഷം കൊണ്ട് 1000 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.
സുജിത് സുധാകരനും രഞ്ജിത് ബാലനും ചേർന്ന് 2019 ലാണ് എ.എം നീഡ്സ് ആരംഭിച്ചത്. രാവിലെ ഏഴിന് മുമ്പ് ഉത്പന്നങ്ങൾ ഉപഭോക്താവിന് എത്തിച്ചു നൽകും വിധമാണ് സേവനം. മിൽമയുമായി ചേർന്നാണ് പാൽ വിതരണം നടത്തുന്നത്.
കൃഷിയിടത്തിൽ നിന്നു നേരിട്ട് തീൻമേശയിലേക്കെന്ന ആശയത്തിലാണ് ഫാർമേഴ്സ് ഫ്രഷ് സോൺ ആരംഭിച്ചതെന്ന് സ്ഥാപകനും സി.ഇ.ഒയുമായ പ്രദീപ് പി.എസ് പറഞ്ഞു. ക്യാപ്റ്റൻ ഫാം എന്ന നിർമ്മിത ബുദ്ധി അധിഷ്ഠിത ആപ്പ് വഴിയാണ് വിതരണം. മെച്ചപ്പെട്ട സേവനം പുതിയ കൂട്ടുകെട്ടിലൂടെ ഉറപ്പാക്കുമെന്ന് സഹസ്ഥാപകരായ സുജിത്തും രഞ്ജിത്തും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |