കൊച്ചി: പ്രമുഖ ഗെയിമിംഗ് കണ്ടന്റ് മാർക്കറ്റിംഗ് സ്ഥാപനമായ ട്രിനിറ്റി ഗെയിമിംഗ് ഇന്ത്യ, ഫേസ്ബുക്ക് ഗെയിമിംഗുമായി സഹകരിച്ച് ടാലന്റ് ഹണ്ട് ആൻഡ് ഗെയ്മർ ഓൺ ബോർഡിംഗ് പ്രോഗ്രാമായ 'നെക്സ്റ്റ് ലെവൽ" അവതരിപ്പിക്കുന്നു. പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ ലഭിച്ച ആവേശഭരിതമായ പ്രതികരണത്തിനു ശേഷമാണ് കൊച്ചിയിലെ ഭാരത് മാതാ കോളേജിൽ പ്രോഗ്രാമിന്റെ എട്ടാമത് ഘട്ടം ആരംഭിച്ചത്. കോളജ് തലത്തിലുള്ള ഗെയിമിംഗ് പ്രേമികളെ പ്രൊഫഷണൽ ഗെയിമർമാരാകാൻ പ്രോഗ്രാം സഹായിക്കും. നെക്സ്റ്റ് ലെവൽ പ്രോഗ്രാം അടുത്ത മൂന്നു മാസത്തിനുള്ളിൽ 23 നഗരങ്ങളിലൂടെ കടന്ന് ഡിസംബർ രണ്ടിന് സമാപിക്കും.
നിലവിൽ 40 ദശലക്ഷം ഗെയിമർമാരുമായി പ്രവർത്തിക്കുന്ന ട്രിനിറ്റി ഗെയിമിംഗ് ഇന്ത്യയുടെ പ്രതിഭാ നിര ഇതോടെ ഗണ്യമായി വളരും. തുടക്കക്കാർക്ക് പോലും വിജയകരമായ മാർഗങ്ങൾ കണ്ടെത്താൻ സാധിക്കുന്ന തരത്തിലാണ് നെക്സ്റ്റ് ലെവൽ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |